»   » കാവ്യ നാല് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞ് ദിലീപ് പറഞ്ഞത്, വീട്ടിലെന്നും വിളിക്കാറുണ്ട്

കാവ്യ നാല് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞ് ദിലീപ് പറഞ്ഞത്, വീട്ടിലെന്നും വിളിക്കാറുണ്ട്

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പലപ്പോഴും വായനക്കാര്‍. ദിലീപിനെതിരെയുള്ള വാര്‍ത്തകളില്‍ പലരും വെള്ളം ചേര്‍ക്കുന്നു.

എല്ലാത്തിനും 'അറിയില്ല' എന്ന് ഉത്തരം, കാവ്യ പറഞ്ഞത് പലതും കള്ളം.. പിന്നെ കരച്ചിലും!!

അറസ്റ്റിലായതോടെ ദിലീപിനെ സംബന്ധിച്ച് പല വാര്‍ത്തകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. വാര്‍ത്തകള്‍ മെനയുന്ന തിരക്കില്‍ ദിലീപിന്റെ ഭാര്യ കാവ്യ ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ വന്നു. ജയിലില്‍ വച്ച് വാര്‍ത്ത അറിഞ്ഞ ദിലീപ് ഇതേ കുറിച്ച് പറഞ്ഞത് എന്താണെന്നറിയാമോ...

കാവ്യ ഗര്‍ഭണിയാണെന്ന്

ദിലീപിന്റെ ഭാര്യ കാവ്യ നാല് മാസം ഗര്‍ഭിണിയാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാരണത്താല്‍ കാവ്യയോടുള്ള ചോദ്യങ്ങള്‍ മയപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു എന്നും കേട്ടു.

ദിലീപ് പറഞ്ഞത്

എന്നാല്‍ കാവ്യ ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത ദിലീപ് നിഷേധിച്ചു. ദിലീപ് താമസിക്കുന്ന സെല്ലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനോടാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ദിലീപ് വ്യക്തമാക്കിയതത്രെ. കേട്ടത് സത്യമാണോ എന്ന് ചോദിച്ചപ്പോഴാണത്രെ ദിലീപ് വാര്‍ത്ത നിഷേധിച്ചത്.

എന്നും വിളിക്കാറുണ്ട്

മകള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ പലപ്പോഴും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ തിരക്കാറുണ്ട്. കാവ്യ അപ്പോള്‍ സംസാരിക്കാറുണ്ട്. പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കാവ്യ തന്നോടത് പറയുമായിരുന്നുവെന്നും ദിലീപ് പൊലീസ് ഉദ്യോഗസ്ഥനോട് പൊലീസ് പറഞ്ഞു.

ആരാണ് ഇതിന് പിന്നില്‍

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് ആരാണെന്ന് വ്യക്തമായി അറിയാം എന്നും ദിലീപ് പറഞ്ഞുവത്രെ. സിനിമയില്‍ തന്നെയുള്ള ചിലരെയാണ് ദിലീപ് സംശയിക്കുന്നതെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

നിയമ നടപടി സ്വീകരിക്കും

വ്യാജമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനേക്കുറിച്ചും ദിലീപ് ചിന്തിക്കുന്നുണ്ട്. അടുത്തതവണ അഭിഭാഷകര്‍ കാണാന്‍ എത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

Did Pulsar Suni Work As Kavya Madhavan's Driver?

കാവ്യയുടെ രണ്ടാം ഗര്‍ഭം

ഇത് രണ്ടാം തവണയാണ് കാവ്യ ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. നേരത്തെ കാവ്യയും ദിലീപും യുഎസ് ട്രിപ്പ് മടങ്ങി വലവന്നതിന് പിന്നാലെയാണ് കാവ്യ ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ദിലീപ് ആ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

English summary
Reports of Dileep’s wife Kavya Madhavan’s pregnancy NOT TRUE!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam