കാലയുടെ കാലനാവുമോ തമിള്‍ റോക്കേഴ്‌സ്? റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ പണി കിട്ടി!

Recommended Video

റിലീസ് ദിവസം വെളുപ്പിന് തന്നെ കാലാ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു | filmibeat Malayalam

സിനിമാവ്യവസായത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന വ്യാജപതിപ്പ് ഭീഷണി കാലയ്ക്ക് നേരെയും ഉയര്‍ന്നിരുന്നുഅമേരിക്കയിലാണ് ആദ്യം കാല റിലീസ് ചെയ്തത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രം തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കബാലിക്ക് ശേഷം അതേ സംവിധായകനും താരവും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

സിനിമാവ്യവസായത്തിന് വന്‍വെല്ലുവിളിയായി നില്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണി ഈ സിനിമയ്ക്ക് നേരെയും ഉയര്‍ന്നിരുന്നു. നേരത്തെ മറ്റ് താരങ്ങളുടെ സിനിമകളെല്ലാം ഇത്തരത്തില്‍ റിലീസിന് പിന്നാലെ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു. കാലയ്ക്ക് ഭീഷണി ഉയര്‍ത്തി തമിള്‍ റോക്കേഴ്‌സ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത്.

കാല ഇന്റര്‍നെറ്റില്‍

കാല ഇന്റര്‍നെറ്റില്‍

അമേരിക്കയിലെ റിലീസിന് തൊട്ടുപിന്നാലെ കാല ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. വ്യാജപതിപ്പ് ഭീഷണി ഉയര്‍ത്തിയ തമിള്‍ റോക്കേഴ്‌സാണ് ഇതിന് പിന്നില്‍. തെന്നിന്ത്യന്‍ സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം പിടിച്ച് കുലുക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ഈ സംഭവം.

അമേരിക്കയിലെ പ്രദര്‍ശനത്തിന് പിന്നാലെ

അമേരിക്കയിലെ പ്രദര്‍ശനത്തിന് പിന്നാലെ

സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരുന്ന സിനിമ ഇന്ത്യയിലെത്തി മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. എന്നാല്‍ അതിന് മുന്‍പ് തന്നെ ചിത്രം ഇന്റര്‍നെറ്റിലെത്തി. റിലീസിങ്ങിന് മുന്‍പ് രാവിലെ 5.28നാണ് ചിത്രം തമിള്‍ റോക്കേഴ്‌സിന്‍രെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

ഞെട്ടലോടെ ആരാധകര്‍

ഞെട്ടലോടെ ആരാധകര്‍

വിശാലിന്‍രെ നേതൃത്വത്തില്‍ വ്യാജപതിപ്പ് ഭീഷണിയെ തുരത്താന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു എന്ന ആശ്വസത്തിലായിരുന്നു തമിഴകം. എന്നാല്‍ അത് താല്‍ക്കാലിക ആശ്വാസം മാത്രമായിരുന്നുവെന്നും തമിള്‍ റോക്കേഴ്‌സ് ഇപ്പോഴും സജീവമാണെന്നും ഈ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്.

സിനിമയെ ബാധിക്കുമോ?

സിനിമയെ ബാധിക്കുമോ?

റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ സിനിമ ഇന്റര്‍നെറ്റിലെത്തിയ സംഭവം അണിയറപ്രവര്‍ത്തകരെയും രജനീകാന്തിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് സിനിമകളുമായെത്തുന്ന രജനീകാന്തിന്റെ സിനിമള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ബോക്‌സോഫീസ് കലക്ഷനില്‍ അദ്ദേഹം എന്നും നിറഞ്ഞുനില്‍ക്കാറുണ്ട്.

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത്

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത്

നിരവധി പ്രതിസന്ധികള്‍ക്കൊടുവിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അതിനിടയിലാണ് വന്‍വെല്ലുവിളി ഉയര്‍ത്തി വ്യാജപതിപ്പും എത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. കര്‍ണ്ണാടകയിലെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

കാവേരി വിഷയത്തില്‍ രജനീകാന്തിന്റെ നിലപാട്

കാവേരി വിഷയത്തില്‍ രജനീകാന്തിന്റെ നിലപാട്

കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. വെള്ളം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരുന്നു. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായി ഭവിച്ചത്. കാലയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X