ദ സ്റ്റേറ്റ്, ഷാജി കൈലാസ് ചിത്രത്തിന് പേരിട്ടു
സുരേഷ് ഗോപിയെ നായകനാക്ക് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിന് പേരിട്ടു. ദ സ്റ്റേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്
സുരേഷ്‌ഗോപി ചിത്രത്തില്‍ എഡിജിപിയായാണ് എത്തുന്നത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയസ്ഥിതിഗതികളാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസ് അന്വേഷിക്കുന്ന എഡിജിപി ആയാണ് ചിത്രത്തില്‍ സുരേഷ് ഗോപി. രവി വര്‍മ്മന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ സുകന്യയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്
രാജേഷ് ജയരാമന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിഷാജി കൈലാസ്‌രാജേഷ് ജയരാമന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ചിത്രത്തില്‍ വിജയ രാഘവന്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്
suresh gopi shaji kailas malayalam film ranji panicker മലയാളം സിനിമ സംവിധായകന് രണ്‍ജി പണിക്കര്‍ ഷാജി കൈലാസ് സുരേഷ് ഗോപി


Click it and Unblock the Notifications