ആദ്യം ഭാമ, ഇപ്പോള്‍ രാഗിണിയും പിന്മാറി, സണ്ണി എന്ത് പിഴച്ചു?

By Aswathi

സണ്ണി വെയിന്‍ നായകനാകുന്ന ക്രാന്തി എന്ന ചിത്രത്തില്‍ നിന്ന് ഭാമ പിന്മാറിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചരുന്നു. നായകന്‍ സണ്ണിയാണെന്നറിഞ്ഞപ്പോള്‍ ഭാമ പിന്മാറിയെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ സണ്ണിയും ഭാമയും ഒന്നിച്ച് രംഗത്തെത്തി വാര്‍ത്ത നിഷേധിച്ചു. ക്രാന്തിയ്ക്ക് പുതിയ നായികമാരെയും കണ്ടെത്തി.

ക്രാന്തിയ്ക്ക് ശേഷം സണ്ണി വെയിന്‍ നായകനാകുന്ന ചിത്രമാണ് അപ്പവും വീഞ്ഞും. കോളിവുഡ് താരം രമ്യ കൃഷ്ണന്‍ മടങ്ങിവന്ന് അഭിനയിക്കുന്ന ചിത്രത്തില്‍ പെരുച്ചാഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ രാഗിണി നന്ദ്വാനിയാണ് നായികയാകുന്നതെന്ന് കേട്ടിരുന്നു.

bhama-sunny-ragini

ഇപ്പോഴിതാ രാഗിണിയും ചിത്രത്തില്‍ നിന്ന് പിന്മാറുന്നു. അസുഖകരമായ സാഹചര്യമായതിനാലാണ് രാഗിണി പിന്മാറുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്തായാലും രാഗിണിയ്ക്ക് പകരം തെലുങ്കില്‍ നിന്നും രേഷ്മ രാത്തോര്‍ എന്ന നടിയെ കണ്ടെത്തിയിട്ടുണ്ട്.

സണ്ണി വെയിന്‍ സംഗീത സംവിധായകനാകുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണനെ കൂടാതെ പ്രതാപ് പോത്തനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിശ്വനാഥാണ് അപ്പവും വീഞ്ഞും സംവിധാനം ചെയ്യുന്നത്.

സഹ നടനായി ശ്രദ്ധയാകര്‍ഷിച്ച സണ്ണി വെയിന്‍ ആദ്യമായി നായകവേഷമിട്ട സാരഥി എന്ന ചിത്രം ആഴ്ചകള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രം പക്ഷെ വിജയം കണ്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X