twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നാമൊന്നല്ലേ നമ്മൊളന്നല്ലേ'! കേരള ജനതയ്‌ക്കൊരു ഉണര്‍ത്തുപാട്ടുമായി രശ്മി സതീഷ്! കാണൂ

    By Midhun
    |

    മഴയ്ക്ക് കുറച്ചു ശമനമുണ്ടായതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപോകാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. ജാതമതഭേദമന്യ എല്ലാവരും ഒറ്റക്കെട്ടായി നിന്നതാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആശ്വാസകരമായിരുന്നത്. സിനിമാ താരങ്ങളടക്കമുളളവരെല്ലാം തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു നടത്തിക്കൊണ്ടിരുന്നത്.

    കേരളത്തിന് സഹായവുമായി നടന്‍ രാഘവ ലോറന്‍സും! ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കുംകേരളത്തിന് സഹായവുമായി നടന്‍ രാഘവ ലോറന്‍സും! ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കും

    ഇതില്‍ നിന്നും നമ്മള്‍ അതിജീവിക്കും എന്ന വാക്കുകളാണ് പല സമയങ്ങളിലും എല്ലാവര്‍ക്കും ഊര്‍ജ്ജം നല്‍കാറുളളത്. കേരളത്തിന് സാന്ത്വനമേകി ഒരു ഉണര്‍ത്തുപാട്ടുമായി ഗായിക രശ്മി സതീഷ് ഇന്ന് എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേരള ജനതയ്ക്ക് സാന്ത്വനമേകുന്ന ഒരു പാട്ടുമായി രശ്മി എത്തിയിരുന്നത്.

    reshmi satheesh

    ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് വേണ്ടി നാമൊന്നല്ലേ നമ്മളൊന്നല്ലേ എന്നു തുടങ്ങുന്ന പാട്ട് പാടിയാണ് രശ്മി എത്തിയിരിക്കുന്നത്. രശ്മിയുടെ ഈ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഗായികയായും സാമൂഹിക പ്രവര്‍ത്തകയായും ശ്രദ്ധേ നേടിയിട്ടുളള വ്യക്തിത്വമാണ് രശ്മി സതീഷ്. മുന്‍പിറങ്ങിയ രശ്മിയുടെ പല ഗാനങ്ങളും വലിയ സ്വീകാര്യത കേരളത്തിലെ സംഗീതാസ്വാദകര്‍ നല്‍കിയിരുന്നു. കേരളത്തിലെ പരിസ്ഥി മുന്നേറ്റങ്ങളില്‍ സജീവമായി ആലപിക്കപ്പെടുന്ന ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനം സജീവധാരയിലേക്ക് കൊണ്ടുവന്നത് രശ്മി സതീഷായിരുന്നു

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടി രജിഷയും സാനിയയും! വീഡിയോ വൈറല്‍! കാണൂദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടി രജിഷയും സാനിയയും! വീഡിയോ വൈറല്‍! കാണൂ

    ക്ഷമിക്കണം മോനെ! നീയില്ലായിരുന്നുവെങ്കില്‍... ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് ടൊവിനോ!ക്ഷമിക്കണം മോനെ! നീയില്ലായിരുന്നുവെങ്കില്‍... ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് ടൊവിനോ!

    English summary
    reshmi satheesh's song viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X