നായികാ വേഷങ്ങളില്‍ തിളങ്ങിയ രശ്മി ഇനി വില്ലത്തി, പുതിയ റോളിനെ കുറിച്ച് നടി

By Midhun Raj

സിനിമാ-സീരിയല്‍ താരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. സിനിമകളേക്കാള്‍ സീരിയലുകളിലൂടെയായിരുന്നു താരം കൂടുതലായി എത്തിയത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളില്‍ കേന്ദ്രകഥാപാത്രമായി രശ്മി അഭിനയിച്ചിരുന്നു. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും തന്‌റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രശ്മി സോമന്‍ എത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം അനുരാഗം എന്ന സീരിയലിലൂടെയായിരുന്നു നടി വീണ്ടും തിരിച്ചെത്തിയത്.

മഴവില്‍ മനോരമയിലായിരുന്നു പരമ്പര സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിതാ സീ കേരളത്തിലെ കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് താരം. കാര്‍ത്തിക ദീപത്തില്‍ വില്ലത്തി വേഷത്തിലാണ് രശ്മി സോമന്‍ എത്തുന്നത്. കരിയറിലെ ആദ്യ വില്ലത്തി വേഷത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു.

കാര്‍ത്തിക ദീപത്തിലെ

കാര്‍ത്തിക ദീപത്തിലെ ദേവനന്ദ തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറുമെന്നാണ് പ്രതീക്ഷയെന്ന് രശ്മി സോമന്‍ പറയുന്നു. മുന്‍പ് നായികാ വേഷങ്ങളില്‍ തിളങ്ങിയ നടി ആദ്യമായാണ് വില്ലത്തി വേഷത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രം പ്രേക്ഷകര്‍ എങ്ങനെയാവും സ്വീകരിക്കുകയെന്ന ആകാംക്ഷയിലാണ് താനെന്ന് നടി പറയുന്നു.

അവര്‍ എന്നെ

അവര്‍ എന്നെ എപ്പോഴും നിഷ്‌കളങ്കയായ വീട്ടിലെ സ്ത്രീയുടെ റോളിലാണ് കണ്ടിട്ടുളളത്. പുതിയ കഥാപാത്രത്തിലുളള പ്രതീക്ഷകള്‍ വലുതാണ്. ആഴ്ചകളായി ഈ കഥാപാത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എനിക്ക് പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് ഞാന്‍. പക്ഷേ, എന്റെ 100% കഥാപാത്രത്തിന് നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. രശ്മി സോമന്‍ പറഞ്ഞു.

കരിയറിലെ അടുത്ത ഘട്ടത്തിനായി

കരിയറിലെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്ന സമയത്താണ് ഈ അവസരം വരുന്നതെന്നും നടി പറയുന്നു. ഒരേതരത്തിലുളള കഥാപാത്രങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു. ഒരു വില്ലത്തി റോളില്‍ അഭിനയിക്കുകയെന്നത് ഫണാണ്. വളരെയധികം അഭിനയ സാധ്യതകളുളള ഒരു റോളാണിത്. വസ്ത്രധാരണം മുതല്‍ ഭാവപ്രകടനങ്ങള്‍ വരെ എല്ലാം വ്യത്യസ്തമാണ്.

ഞാന്‍ അതെല്ലാം നന്നായി ആസ്വദിക്കുന്നു

ഞാന്‍ അതെല്ലാം നന്നായി ആസ്വദിക്കുന്നു. ഇത് എന്റെ കരിയറിലെ എറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു, അഭിമുഖത്തില്‍ രശ്മി സോമന്‍ പറഞ്ഞു. അതേസമയം മമ്മൂട്ടിക്കൊപ്പം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലും അഭിനയിച്ച താരമാണ് രശ്മി സോമന്‍. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുനന്ദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.

മമ്മൂക്കയുടെ സിനിമയില്‍

മമ്മൂക്കയുടെ സിനിമയില്‍ അഭിനയിക്കാനുളള അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിനൊപ്പമുളള കോമ്പിനേഷന്‍ സീനുകള്‍ നടിക്ക് ലഭിച്ചിരുന്നില്ല. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായി രശ്മി സോമന്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മിക്ക സിനിമകളിലും സഹനടിയായും ചെറിയ റോളുകളിലുമെല്ലാം നടി അഭിനയിച്ചു. 2000ത്തില്‍ പുറത്തിറങ്ങിയ സൂസന്നയാണ് രശ്മിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം ഇരുപതിലധികം സീരിയലുകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്. ഹരി, താലി, അക്ഷയപാത്രം, അക്കരപ്പച്ച, ഭാര്യ തുടങ്ങിയവയെല്ലാം രശ്മി സോമന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരീയലുകളാണ്.

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X