»   » ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം

ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം

Posted By: Rohini
Subscribe to Filmibeat Malayalam

ചലച്ചിത്ര നടി ഭാവനയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിനെതിരെ ഇതിനോടകം താരസംഘടനയായ അമ്മയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെ രാഷ്ട്രീയ - സിനിമാ രംഗത്തെ പ്രമുഖരെല്ലാം പ്രതികരിച്ചു കഴിഞ്ഞു.

ഇതാണ് ആ 'നായിക'!!! മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലെ പ്രേക്ഷകര്‍ അറിയാത്ത നായിക!!!

ഇപ്പോഴിതാ, ഭാവനയുടെ അടുത്ത സഹൃത്തും നടനുമായ പൃഥ്വിരാജും വിഷയത്തില്‍ രംഗത്ത് വന്നിരിയ്ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഭാവനയ്ക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് എത്തിയത്. സംഭവത്തിന്റെ ഗൗരവാവസ്ഥയെ കുറിച്ച് പൃഥ്വി എന്താണ് എഴുതിയത് എന്ന് നോക്കാം...

ഞാന്‍ തലകുനിയ്ക്കുന്നു

നടിയ്ക്കുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നുവെന്നാണ് പൃഥ്വിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ക്യാമറയ്ക്ക് മുന്നിലേക്കില്ല

ഭാവനയുടെ ധൈര്യത്തെ മാനിക്കുകയാണ് എല്ലാവരും ഈ വേളയില്‍ ചെയ്യേണ്ടത്. സംഭവശേഷം ഞാന്‍ ഭാവനയോട് സംസാരിച്ചിരുന്നു. ഞങ്ങളൊന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയായിരുന്നു. ഉടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഇല്ലെന്നായിരുന്നു ഭാവനയുടെ പ്രതികരണം. അങ്ങനെ പറയുമ്പോള്‍ അവര്‍ അനുഭവിച്ച വേദനയുടെ തീവ്രത തനിക്ക് മനസിലാകും എന്ന് പൃഥ്വി പറയുന്നു.

പൈങ്കിളിയാകരുത്

നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വി തുറന്നടിച്ചു. തെറ്റായും സെന്‍സേഷനലായുമാണ് വാര്‍ത്ത നല്‍കിയത്. ഒരാള്‍ക്കുണ്ടായ ദുര്യോഗം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്‌ക്കൊപ്പം കരുത്തായി എന്നുമുണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിയുടെ പോസ്റ്റ്

തന്നെ സ്ഥിരമായി കളിയാക്കുന്ന 'ഇംഗ്ലീഷ് മീഡിയം' തമാശകള്‍ ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഭാവനയുടെ പേരും ഫോട്ടോയും വച്ചാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

English summary
Respect the guts of the girl: Prithviraj on kidnap of Malayalam actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam