»   » ഞാന്‍ മടുത്തു, ഇനി എന്റെ ജീവിതത്തില്‍ ഒരു പുരുഷന്‍ ഉണ്ടാവില്ല.. എനിക്ക് സെലക്ഷനില്ല എന്ന് ചാര്‍മിള

ഞാന്‍ മടുത്തു, ഇനി എന്റെ ജീവിതത്തില്‍ ഒരു പുരുഷന്‍ ഉണ്ടാവില്ല.. എനിക്ക് സെലക്ഷനില്ല എന്ന് ചാര്‍മിള

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ വിവാഹവും വിവാഹ മോചനങ്ങളും ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കാറില്ല. ഒന്നും രണ്ടുമല്ല, നാലും അഞ്ചും വിവാഹം കഴിച്ച നായികമാര്‍ വരെ ഇവിടെയുണ്ട്. നടി രേഖ രതീഷ് അഞ്ച് വിവാഹം കഴിച്ചു. ലക്ഷ്മി മൂന്ന് വിവാഹം കഴിച്ച നടിയാണ്. ചാര്‍മിള രണ്ട് വിവാഹം ചെയ്തു.

അച്ഛന്റെ എതിര്‍പ്പ് അവഗണിച്ച് എന്നെ സിനിമയില്‍ കൊണ്ടു വന്നത് മോഹന്‍ലാലാണെന്ന് ചാര്‍മിള

ഇനി ജീവിതത്തില്‍ ഒരു പ്രണയവും വിവാഹവുമുണ്ടാവില്ല എന്ന് ചാര്‍മിള പറയുന്നു. മഴവില്‍ മനോരമിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇനി ജീവിതത്തില്‍ ഒരു പുരുഷനുണ്ടാവില്ല എന്ന് ചാര്‍മിള പറഞ്ഞത്.

മകന് വേണ്ടി

ഒരു ദാമ്പത്യ ജീവിതം ഏറെ ആഗ്രഹിച്ച ആളാണ് ഞാന്‍. എനിക്കത് വിധിച്ചിട്ടില്ല. ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷന്‍ വേണ്ട.

എനിക്ക് സെലക്ഷനില്ല..

മകനെ വളര്‍ത്തണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവിനിപ്പോള്‍ എട്ട് വയസ്സായി.. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. വലുതാവുമ്പോള്‍ അവന്‍ പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തോട്ടെ. എനിക്ക് ഒട്ടും സെലക്ഷനില്ല. എനിക്ക് തന്നെ ജീവിതത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതാവുമ്പോള്‍ ഞാനെങ്ങനെ മകന് ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ് ചാര്‍മിള ചോദിക്കുന്നത്.

ചാര്‍മളയുടെ ദാമ്പത്യം

ബാബു ആന്റണിയായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷന്‍. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. ശേഷം ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം ചെയ്തു. അതും നാല് മാസം കൊണ്ട് വേര്‍പെട്ടു. രാജേഷ് എന്നയാളുമായുള്ള വിവാഹത്തിലാണ് ചാര്‍മിളയ്ക്ക് കുഞ്ഞ് ജനിച്ചത്.

മലയാളത്തിലെ ദുരനുഭവം

നാല്‍പത് കഴിഞ്ഞ് നില്‍ക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാര്‍മിള ഒന്നും ഒന്നും മൂന്നില്‍ സംസാരിച്ചു. മൂന്ന് ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു. കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ യാത്ര ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാര്‍മിള പറഞ്ഞു. മലയാളത്തില്‍ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കു.

English summary
Rest of my life only for son says Charmila

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam