റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു! ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍താരം
ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ വ്യക്തിയായിരുന്നു റസൂല്‍ പൂക്കുട്ടി. സ്ലംഡോഗ് മില്യനെയര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിനായിരുന്നു അദ്ദേഹത്തിന് ഓസ്കര്‍ ലഭിച്ചിരുന്നത്. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനൊപ്പം റസൂല്‍ പുരസ്‌കാര വേദിയില്‍ തിളങ്ങിനിന്നിരുന്നത് ഇന്ത്യക്കാര്‍ക്ക് ഒന്നടങ്കം അഭിമാനം ഉണ്ടാക്കിയ നിമിഷമായിരുന്നു.
പുരസ്‌കാര നേട്ടത്തിനു ശേഷം ഇന്ത്യയിലെ നിരവധി ഭാഷകളിലിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് ശബ്ദ മിശ്രണം നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായ യന്തിരന് വേണ്ടി ശബ്ദ മിശ്രണം ചെയ്തത് റസൂല്‍ പൂക്കുട്ടിയായിരുന്നു. എത് തരം ശബ്ദവും മികച്ച രീതിയില്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന ആളാണ് റസൂല്‍ പൂക്കുട്ടി അടുത്തിടെ റസൂല്‍ നായകനായി ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലായിരുന്നു റസൂല്‍ അഭിനയിച്ചിരുന്നത്. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്,ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് സൗണ്ട് സ്റ്റോറി.ശബ്ദ മിശ്രണത്തിനും അഭിനയത്തിനും പുറമേ പുതിയതായി ഒരു സിനിമ സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് റസൂല്‍ പൂക്കുട്ടി.ഒരു വെബ് സിനിമയായാണ് റസുല്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മോഹന്‍ലാലാണ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ചിത്രത്തില്‍ നായകനാവുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റ് നല്‍കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുവാനെത്തുക. റസൂലിന്റെ ആദ്യ സിനിമാ സംരഭം മികച്ചതാവുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











