»   » ദിലീപിനെ എല്ലാവരും ഉപേക്ഷിച്ചത് കണ്ട് അമ്പരന്നു പോയി എന്ന് റസൂല്‍ പൂക്കുട്ടി

ദിലീപിനെ എല്ലാവരും ഉപേക്ഷിച്ചത് കണ്ട് അമ്പരന്നു പോയി എന്ന് റസൂല്‍ പൂക്കുട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ജാമ്യം പോലും നിഷേധിച്ച് ദിലീപിനെ ജയിലിലിട്ട് കഷ്ടപ്പെടുത്തുന്നതിനെതിരെ ഇതിനോടകം സിനിമാ പ്രവര്‍ത്തകര്‍ പലരും പ്രതികരിക്കാന്‍ തുടങ്ങി. നിര്‍മാതാവ് സുരേഷ് കുമാറും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവുമൊക്കെ ദിലീപിനോട് കാണിക്കുന്ന ക്രൂരതയെ ശക്തമായി എതിര്‍ക്കുകയും നടന് പിന്തുണ അറിയിക്കുകയും ചെയ്തു.

resul-pookutty-dileep

ഇപ്പോഴിതാ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിയ്ക്കുന്നു. ഇതാദ്യമായിട്ടാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരാള്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നത്. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.

'ദിലീപ് പള്‍സര്‍ സുനിയോ നിഷാമോ ഗോവിന്ദച്ചാമിയോ അമീറുല്‍ ഇസ്ലാമോ അല്ല, ഈ ക്രൂരതയ്ക്ക് മാപ്പില്ല'

ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ ലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്ന് പോയി എന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത നിമിഷം എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ചു. അമ്മ സംഘടനയില്‍ നിന്ന് പ്രാഥമി അംഗത്വം പോലും ഒഴിവാക്കി.

resul-pookutty

നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയിക്കുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് അദ്ദേഹത്തെ ഇത്ര പെട്ടന്ന് കുറ്റക്കാരനാക്കുന്നത്? ഈ കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു

English summary
Resul Pookutty support Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam