»   » പഴശ്ശിരാജ, പത്തേമാരി, റസൂല്‍ പൂക്കുട്ടി വീണ്ടും മമ്മൂട്ടിയോടൊപ്പം ശ്യാംധര്‍ ചിത്രത്തില്‍??

പഴശ്ശിരാജ, പത്തേമാരി, റസൂല്‍ പൂക്കുട്ടി വീണ്ടും മമ്മൂട്ടിയോടൊപ്പം ശ്യാംധര്‍ ചിത്രത്തില്‍??

Posted By: Nihara
Subscribe to Filmibeat Malayalam

ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി വീണ്ടുമൊരു മലയാള ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് റസൂല്‍ പൂക്കുട്ടിയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കേരള വര്‍മ്മ പഴശ്ശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിയത് റസൂല്‍ പൂക്കുട്ടിയാണ്.

അധ്യാപകരെ പരിശീലിപ്പിക്കുന്ന മെഗാസ്റ്റാര്‍ ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ ശ്യംധര്‍ റസൂല്‍ പൂക്കുട്ടിയുമായി നില്‍ക്കുന്ന ഫോട്ടോ ഫെസ്ബുക്കില്‍ ഇട്ടതോടെയാണ് ആരാധകര്‍ക്ക് സംശയം തോന്നിയത്.

തിരക്കഥ കേട്ടയുടന്‍ മമ്മൂട്ടി സമ്മതിച്ചു

സെവന്‍ത്‌ഡേയ്ക്കു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ശ്യാംധര്‍. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

അധ്യാപകരെ പഠിപ്പിക്കാന്‍ മെഗാസ്റ്റാര്‍

മുന്‍പും പല ചിത്രങ്ങളിലും മമ്മൂട്ടി അധ്യാപക വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് താരം വേഷമിടുന്നത്.
തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

ബാച്ചിലര്‍ നായകന്‍

ഇടുക്കി സ്വദേശിയായ സാധാരണകാകരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

വെക്കേഷനാവുന്പോ അധ്യാപകരും ഫ്രീ ആണല്ലോ

ചിത്രം വെക്കേഷന്‍ കാലത്ത് തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

ആശാ ശരത്ത് അധ്യാപികയാവുന്നു

ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു.

English summary
We have already told you that Seventh Day movie fame Syamdhar is busy with the shooting of his upcoming Mammootty movie! Now we got to know that Oscar winning sound designer Resul Pookutty will be designing sound for the movie. The director has posted a picture along with Resul Pookutty and Cinematographer Vinod Illampilly on his social networking site today!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam