പൂക്കുട്ടിയും സംവിധായകനാകുന്നു, നായകന്‍ ബിഗ് ബി
മികച്ച സൗണ്ട് എന്‍ജിനിയര്‍ എന്ന നിലയില്‍ ഓസ്‌കാര്‍ കൊടുമുടി കേറിയ മലയാളക്കരയുടെ അഭിമാനമാണ് റസൂല്‍ പൂക്കുട്ടി. എന്നാലിനി താനൊരു സൗണ്ട് എന്‍ജിയര്‍ മാത്രമല്ലെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് പൂക്കുട്ടി. സിനിമാ സംവിധാനവും പൂക്കിട്ടിയ്ക്ക് വഴങ്ങും.
അതെ, റസൂല്‍ പൂക്കുട്ടിയും സംവിയാകന്റെ തൊപ്പിയണിയുന്നു. അതു മലയാലത്തിന് വേണ്ടിയല്ല. ഒരു ബോളിവുഡ് ചിത്രം. അഭിനയിക്കുന്നത് ബിഗ് ബി അമിതാഭ് ബച്ചനും. ഞാന്‍ ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി അിതാഭ് ബച്ചന് നല്‍കിയെന്നും അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

അമിതാ ബച്ചന്റെ ഡേറ്റ് കിട്ടിയാല്‍ ഉടന്‍ ചിത്രീകരണം ആരംഭിയ്ക്കും. അതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും- റസൂല്‍ പൂക്കുട്ടി അറിയിച്ചു.
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് വേണ്ടിയാണ് പൂക്കുട്ടി ഒടുവില്‍ പ്രവര്‍ത്തിച്ചത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും നൈല ഉഷയുമായിരുന്നു താരങ്ങള്‍. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയില്ലെങ്കിലും നിരവധി ഫിലിം ഫെസ്റ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











