പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ മോഹന്‍ലാലും സംഘവും, ഇത്തവണത്തെ പരിപാടി ചൈനയില്‍ !!
തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളായ നായികാനായകന്‍മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
എണ്‍പതുകളില്‍ മലയാള സിനിമയിലെത്തി താരമായി മാറിയ അഭിനേതാക്കള്‍ ഇടയ്ക്ക് ഓര്‍മ്മകള്‍ അയവിറക്കാനായി ഒത്തു കൂടാറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. സുഹാസിനി, മണിരത്‌നം, ലിസി തുടങ്ങിയവരായിരുന്നു കഴിഞ്ഞ തവണത്തെ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹസന്‍, നാഗാര്‍ജ്ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, ശരത്കുമാര്‍ തുടങ്ങി മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് ഒത്തുകൂടുന്നത്. ഇത്തവണത്തെ പരിപാടി ചൈനയില്‍ വെച്ചാണ് നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളായ നായികാനായകന്‍മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

32 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. എന്നാല്‍ ഇത്തവണത്തെ പരിപാടിയില്‍ എത്ര പേര്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. ചൈനയിലാവും ഇത്തവണത്തെ പരിപാടികള്‍. ജൂണ്‍ ആദ്യവാരത്തില്‍ ഒത്തുകൂടാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications











