»   » കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

Posted By:
Subscribe to Filmibeat Malayalam

കൊച്ചിക്കാരിയായ രേവതിയ്ക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഭരതന്റെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടിയാണ് രേവതി. അതിന് ശേഷവും ഒട്ടേറെ മലയാള സിനിമകളിലും അഭിനിയിച്ചു. എന്നിട്ടും മലയാള അറിയില്ലെന്ന് പറഞ്ഞാല്‍ അഹങ്കാരം അതുക്കൊണ്ടല്ലേ പഠിക്കാതിരുന്നതെന്നാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ അഹങ്കാരമോ ഭാഷയോടുള്ള സ്‌നേഹ കുറവുക്കൊണ്ടൊന്നുമല്ല രേവതി മലയാളം പഠിക്കാതിരുന്നത്. കൊച്ചിയില്‍ ജനിച്ചുവെന്നേയുള്ളൂ. പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍ കുറച്ച് മലയാളം സംസാരിക്കും. രേവതി തന്നെയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ഭരതന്‍ ചിത്രത്തിലൂടെയാണ് രേവതിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ 1991ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

കൊച്ചിയില്‍ ജനിച്ചുവന്നെയുള്ളൂ, പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴനാട്ടിലായിരുന്നു. പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഒട്ടേറെ മലയാള സിനിമയില്‍ അഭിനയിച്ചു. എങ്കിലും കാര്യമായി മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്ന് രേവതി പറയുന്നു.

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

ഒരു സംവിധായിക എന്ന നിലയില്‍ ഒരുപാട് കഥകള്‍ കണ്ടത്തണം. മലയാളത്തിലെ സാഹിത്യകൃതികള്‍ വായിക്കണം അതുക്കൊണ്ടാണ് ഇപ്പോള്‍ മലയാളം പഠിക്കാനൊരുങ്ങുന്നതെന്നും രേവതി പറയുന്നു.

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

അഭിനയം, സംവിധാനം അതുമല്ലെങ്കില്‍ കഥയും കവിതയും എഴുതും. ഇപ്പോഴളിതാ രേവതി സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് കൂടി ഇറങ്ങിയിരിക്കുന്നു. എന്റെ ജീവിതത്തിന്റെ വിലപ്പെട്ട സമയം കൂടുതലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് തനിയ്ക്കിഷ്ടം. രേവതി പറയുന്നു.

കൊച്ചികാരിയായ രേവതിയ്ക്ക് മലയാളം അറിയില്ലന്നോ?

ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്ന് പലരും പറയുന്നുണ്ട്. അതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ ഫെമിനിസ്റ്റ് അല്ല ഒരു ഹ്യുമനിസ്റ്റാണ്. രേവതി പറയുന്നു. സ്ത്രികളുടെയും പുരുഷന്മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പോലെ ശ്രമിക്കാറുണ്ട്.

English summary
Revathi about malayalam cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam