ആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതി

By Midhun Raj

നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോഴും കോടതിയില്‍ വിചാരണ കഴിയാതെ നിലനില്‍ക്കുകയാണ്. 2017ല്‍ നടന്ന സംഭവം എല്ലാവരെയും വലിയ രീതിയില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. കേസില്‍ ആരോപണവിധേയനായി ദിലീപിനെ പ്രതിച്ചേര്‍ത്തതും നടന്‍ ജയില്‍ ശിക്ഷ അനുഭവിച്ചതുമെല്ലാം അപ്രതീക്ഷിത സംഭവങ്ങളായി മാറിയിരുന്നു. എല്ലാത്തിനുമൊടുവില്‍ കേസില്‍ ജാമ്യം ലഭിച്ച് ദിലീപ് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസ് ദിലിപീനെതിരെ കെട്ടിച്ചമച്ച കേസാണെന്ന് ശ്രീനിവാസന്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. നടന്റെ എറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടന്ന അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ശ്രീനിവാസന് മറുപടിയുമായി നടിയും ഡബ്യൂസിസി അംഗവുമായ രേവതി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ദിലീപ് നിരപരാധിയാണെന്ന പ്രതികരണം

ദിലീപ് നിരപരാധിയാണെന്ന പ്രതികരണം

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടുത്തിടെ ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന ശ്രീനിവാസന്റെ പ്രതികരണത്തിന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഡബ്യൂസിസി അംഗം കൂടിയായ രേവതി മറുപടിയുമായി എത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ശ്രീനിവാസന് രേവതി മറുപടി നല്‍കിയത്.

ശ്രീനിവാസന് മറുപടിയുമായി രേവതി

ശ്രീനിവാസന് മറുപടിയുമായി രേവതി

നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി തന്റെ ട്വീറ്റില്‍ കുറിച്ചു. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരം പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേ? രേവതി തന്റെ ട്വീറ്റില്‍ ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞു.

രേവതിയുടെ ട്വീറ്റ്

രേവതിയുടെ ട്വീറ്റ്

 ശ്രീനിവാസന്‍ മുന്‍പ് പറഞ്ഞത്

ശ്രീനിവാസന്‍ മുന്‍പ് പറഞ്ഞത്

പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ മുന്‍പ് പറഞ്ഞിരുന്നു. ഡബ്യൂസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ആണും പെണ്ണും തുല്യരാണ്

ആണും പെണ്ണും തുല്യരാണ്

സിനിമാ രംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും ആണും പെണ്ണും തുല്യരാണെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.. പ്രതിഫലം നിര്‍ണയിക്കുന്നത് താര-വിപണി മൂല്യമാണ്. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X