ആരാണ് മലയാളി സംവിധായകനെതിരെ ആരോപണമുന്നയിച്ച രേവതി സമ്പത്ത്! കാണൂ

By Midhun Raj

സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുകയാണ്. ബോളിവുഡില്‍നിന്നും തെന്നിന്ത്യയില്‍ നിന്നുമുളള നടിമാരുടെ വെളിപ്പെടുത്തലുകള്‍ നേരത്തെ എല്ലാവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നു ഗുരുതര ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നത്. മലയാളി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറും നേരത്തെ മീ ടു വിവാദത്തില്‍ കുടുങ്ങിയിരുന്നു.

സിനിമയിലെ തുടക്കകാരിയായ രേവതി സമ്പത്തായിരുന്നു സംവിധായകനെതിരെ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നത്. രാജേഷില്‍ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗിക ചുവയുളള സംഭാഷണങ്ങളും നേരിടേണ്ടി വന്നുവെന്നായിരുന്നു നടി പറഞ്ഞിരുന്നത്. ഇതിനെയെല്ലാം ചോദ്യം ചെയ്തു എത്തിയപ്പോള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ഒറ്റപ്പെടുത്തിയെന്നും നടി പറഞ്ഞിരുന്നു.നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷിനെതിരെ രംഗത്തുവന്ന നടി ഫേസ്ബുക്ക് ലൈവിലും സംവിധായകനെതിരെ രംഗത്തുവന്നിരുന്നു.

രേവതി സമ്പത്തിന്റെ ആരോപണം

രേവതി സമ്പത്തിന്റെ ആരോപണം

രാജേഷ് ടച്ച്‌റിവറിന്റെ തന്നെ ബഹുഭാഷാ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി സമ്പത്ത്. പട്‌നഗാര്‍ഹ് എന്ന പേരിട്ട ചിത്രത്തിലേക്ക് ഓഡീഷനിലൂടെയായിരുന്നു നടിക്ക് അവസരം ലഭിച്ചിരുന്നത്. തെലുങ്കിലും ഒറിയയിലുമായിരുന്നു ചിത്രം പൂര്‍ത്തികരിച്ചിരുന്നത്. സിനിമയുടെ ഓഡീഷന്‍ സമയത്ത് നടന്ന ഒരു സംഭവമായിരുന്നു രേവതി ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്. സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. ആദ്യമൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയ നടി പിന്നീടായിരുന്നു ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി എത്തിയിരുന്നത്.

ലൈവില്‍ പറഞ്ഞത്

ലൈവില്‍ പറഞ്ഞത്

ഷൂട്ടിംഗിനിടെ തന്നെ ലൈംഗിക ചുവയുളള സംഭാഷണങ്ങള്‍ അയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനെതിരെ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചു. ആ പ്രതികരണമാണ് എന്നെ അഹങ്കാരിയാക്കി മാറ്റിയത്. അല്ലെങ്കില്‍ അവിടെ നിന്നും മുഴുവനായി മാറ്റിനിര്‍ത്തപ്പെട്ടത്. അതിന്റെ ലോജിക്ക് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല.ഇയാള്‍ ഒരു ഉളുപ്പമില്ലാതെ ലൈംഗിക ചുവയുളള കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് പുച്ഛം തോന്നുന്ന ഒരു അവസ്ഥയായിരുന്നു. അതിനെതിരെ പ്രതികരിക്കുക എന്നത് തന്റെ അവകാശമാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ എങ്ങനെയാണ് അഹങ്കാരിയാവുന്നതെന്നും രേവതി ലൈവില്‍ ചോദിച്ചു.

ലിംഗവിവേചനം നേരിട്ട സെറ്റ്

ലിംഗവിവേചനം നേരിട്ട സെറ്റ്

താന്‍ ഒത്തിരി ലിംഗവിവേചനം നേരിട്ടൊരു സെറ്റായിരുന്നു അതെന്നും രേവതി പറഞ്ഞു. ഒരു തുടക്കകാരി എന്ന നിലയ്ക്കും നമ്മുക്ക് നമ്മുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നത് എവിടത്തെ ന്യായമാണെന്നും രേവതി ചോദിക്കുന്നു. എന്റെ അവസ്ഥ മനസിലാക്കിയ മൂന്നോ നാലോ പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. രേവതി നീയൊരു തുടക്കകാരിയാണ്,നീ സംസാരിക്കേണ്ട, നിനക്ക് അതിനുളള അധികാരമില്ല എന്ന് എല്ലാവരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. രണ്ട് സംവിധായകരും ചായാഗ്രാഹകനും അടക്കം സെറ്റിലെ ഭൂരിഭാഗം പേരും ഇങ്ങനെ ഒരു നിയമം മുന്നോട്ടുവെച്ചത് എന്തിനാണെന്ന് മനസിലായില്ല.

പുതുമുഖമായാല്‍ എന്താണ് കുഴപ്പം

പുതുമുഖമായാല്‍ എന്താണ് കുഴപ്പം

എന്താണ് ഒരു പുതുമുഖമായാല്‍, പുതുമുഖമായാ ലും പരിചയസമ്പന്നരായാലും നമ്മള്‍ ചെയ്യുന്നത് ഒരേപോലുളള ജോലിയാണ്. എല്ലാവരും അഭിനയിക്കുകയാണ്. പുതുമുഖങ്ങള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല എന്നു പറയുന്നതിന്റെ ന്യായം എനിക്ക് പിടികിട്ടുന്നില്ല. സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്നും ഞാന്‍ നേരിട്ടൊരു പ്രശ്‌നമാണിത്. ഇതിനെതിരെ ഞാന്‍ ഒത്തിരി പ്രതികരിച്ചിരുന്നു. ഒത്തിരി പൊരുതി. അതാണ് എറ്റവും കൂടുതല്‍ പ്രശ്‌നമായത്. എന്നെ സംബന്ധിച്ചിടത്തോളം പ്രതികരിക്കുക എന്നത് സ്വഭാവികമായ ഒരു പ്രക്രിയയാണ്.

എനിക്ക് ആരെയും ഭയമില്ല

എനിക്ക് ആരെയും ഭയമില്ല

വേറെയുമുണ്ടായിരുന്നു പ്രശ്‌നങ്ങള്‍.രാത്രി പന്ത്രണ്ട് മണിയോ രണ്ടു മണിയോ ആവട്ടെ എനിക്ക് സംവിധായകന്‍ രാജേഷ് ടച്ച്റിവറില്‍ നിന്നും ഫോണില്‍ നിരന്തരം മിസ്ഡ് കോളുകളും മെസേജുകളും വരുമായിരുന്നു. നൃത്തം ചെയ്യാന്‍ തയ്യാര്‍ എന്നൊരു സന്ദേശം തുടര്‍ച്ചയായി രണ്ട് ദിവസം എനിക്ക് ലഭിച്ചു. ഇത് ഫ്രൊഫഷണലിസമല്ല. ഇതിനെ ഞാന്‍ എതിര്‍ത്തു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഒരുപിടിയുമില്ല. ഇത്രയും മോശമായ പെരുമാറ്റം പരസ്യമായി പുറത്തുപറയേണ്ട സമയമാണിത്. ഇക്കാര്യത്തില്‍ എനിക്ക് ഒന്നിനെയും ആരെയും ഭയമില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഴിവു് എന്താണെന്ന്
എനിക്കറിയം, എന്നും ഞാന്‍ പ്രതികരിക്കും.

രാജേഷ് ടച്ച്റിവര്‍ പറഞ്ഞത്

രാജേഷ് ടച്ച്റിവര്‍ പറഞ്ഞത്

ഈ അപമാനങ്ങള്‍ക്കെതിരയും പ്രതികരിച്ചതോടെ എനിക്കെതിരെ ബ്ലാക്ക് മെയിലിംഗും ആരംഭിച്ചു. പുതുക്കാരിയായ നിങ്ങള്‍ പ്രതികരിച്ചതുകൊണ്ട് നിനക്ക് മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, എന്നെ പ്രമോട്ട് ചെയ്യില്ല എന്നൊക്കെയാണ് സംവിധായകന്‍ രാജേഷ് ടച്ച്റിവറും സഹനിര്‍മ്മാതാവ് സുനിത കൃഷ്ണനും പറഞ്ഞത്. എന്നാല്‍ എന്താണ് എന്റെ പ്രശ്‌നം എന്നു കേള്‍ക്കാന്‍ അവിടെ ഒരാള്‍ പോലുമുണ്ടായില്ല. സഹായത്തിനായി ഞാന്‍ പലരെയും സമീപിച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതു മുതല്‍ ഞാന്‍ ആളുകളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. സെറ്റില്‍ അധികാരപ്പെട്ട ഒരാള്‍ പോലും എന്താണ് എനിക്ക് പറയാനുളളത് എന്ന് ആരാഞ്ഞില്ല. ഒരു മദ്യസത്കാരത്തിനിടെ പലരും മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന ഒരു വേദി മാത്രമാണ് അവര്‍ എനിക്ക് എന്റെ കാര്യം വിശദീകരിക്കാന്‍ ഒരുക്കിത്തന്നത്. അതില്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.

മാനസികമായി തളര്‍ത്താന്‍ നോക്കി

മാനസികമായി തളര്‍ത്താന്‍ നോക്കി

എന്നെ ബ്ലാക്ക് മെയില്‍ ചെയ്ത നിരവധി പേരുണ്ടായിരുന്നു. ഇനി ജോലി ചെയ്യാന്‍ കഴിയില്ല എന്നൊക്കെ ഭാവി പ്രവചിച്ച ആളുകളും അവിടെ ഉണ്ടായിരുന്നു. രാജേ്ഷ് ടച്ച്‌റിവര്, സുനിത കൃഷ്ണന്‍, നടന്‍ ഷിജു തുടങ്ങിയവരെല്ലാം നിരന്തരമായി ഇക്കാര്യങ്ങള്‍ പറഞ്ഞ് എന്നെ മാനസികമായി തളര്‍ത്താന്‍ നോക്കുകയായിരുന്നു. പ്രതികരിച്ചത് ഒരു വലിയ തെറ്റാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയില്ല, പ്രതികരിച്ചത് എന്തുക്കൊണ്ടും നല്ലതാണ് എന്ന വിശ്വസിക്കുന്ന ആളാണ് ഞാന്‍. രേവതി സമ്പത്ത് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X