»   » പ്രേക്ഷകരുടെ ഇഷ്ടനായിക രേവതി ഇനി സംവിധായികയുടെ റോളില്‍, ചിത്രത്തില്‍ അമല പോള്‍ നായിക

പ്രേക്ഷകരുടെ ഇഷ്ടനായിക രേവതി ഇനി സംവിധായികയുടെ റോളില്‍, ചിത്രത്തില്‍ അമല പോള്‍ നായിക

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളിയുടെ ഇഷ്ടതാരമായ രേവതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരത്തിന്റെ സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്തിട്ട് നാളുകളേറെയായി.

പത്ത് സംവിധായകര്‍ ഒരുമിച്ച കേരള കഫേയിലെ മകള്‍ ഒരുക്കിയത് രേവതിയായിരുന്നു. ശോഭനയെ പ്രധാന കഥാപാത്രമാക്കി മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയാണ് രേവതി ആദ്യമായി സംവിധാനം ചെയ്ത മുഴുനീള ചിത്രം. ഇംഗ്ലീഷിലൊരുക്കിയ ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എയ്ഡ്‌സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ഫിര്‍ മിലേങ്ക എന്ന ചിത്രവും രേവതിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

Revathi

രേവതിയുടെ ചിത്രത്തില്‍ നായികയാവുന്നതിന്റെ ത്രില്ലിലാണ് അമല പോള്‍. രേവതിയുടെ വലിയ ഫാനാണ് ഞാന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അമല പറയുന്നു. രേവതി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ട്. അതെല്ലാം തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അമല പോള്‍ പറഞ്ഞു.

English summary
Revathi the popular actress-filmmaker is all set to direct a Malayalam movie soon. As per the reports, Revathi is currently scripting for her Malayalam project, which will start rolling soon after her current projects.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam