വൈറസില്‍ ആരോഗ്യ മന്ത്രിയായി രേവതിയുടെ മേക്ക് ഓവര്‍! ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ

By Midhun Raj

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസിന്റെ റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. വൈറസിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച രംഗങ്ങളായിരുന്നു സിനിമയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നത്.

നിപ്പ സമയത്തെ അതേ ഭീതി ട്രെയിലറിലൂടെ കാണിക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വൈറസിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവരികയാണ്.

രേവതിയുടെ ക്യാരക്ടര്‍

രേവതിയുടെ ക്യാരക്ടര്‍

വൈറസിന്റെതായി പുറത്തിറങ്ങിയ രേവതിയുടെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ റോളിലാണ് നടി സിനിമയില്‍ എത്തുന്നത്. വൈറസ് ട്രെയിലര്‍ പുറത്തിറങ്ങിയ സമയം എറ്റവും മികച്ച കാസ്റ്റിംഗ് എന്ന് എല്ലാവരും പറഞ്ഞത് രേവതിയുടെ കഥാപാത്രത്തെ ക്കുറിച്ചായിരുന്നു. മന്ത്രിയുമായി സാമ്യമുളള രൂപമായിരുന്നു രേവതിയുടെത്. നിപ്പ സമയത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത ആരോഗ്യ മന്ത്രിയുടെ റോളാണ് രേവതി അവതരിപ്പിക്കുന്നത്.

നിപ്പ വൈറസ് രോഗാവസ്ഥ

നിപ്പ വൈറസ് രോഗാവസ്ഥ

വൈറസിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററായാണ് രേവതിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ അതീജിവിച്ച നിപ്പ വൈറസ് രോഗാവസ്ഥ സിനിമയില്‍ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

നിപ്പ സമയത്ത് മരണമടഞ്ഞ

നിപ്പ സമയത്ത് മരണമടഞ്ഞ

മായാനദിയുടെ വിജയത്തിന് ശേഷമാണ് ആഷിഖ് അബു പുതിയ സിനിമയുമായി എത്തുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ് ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്‌റെ തിരക്കഥയെഴുതിയിരിക്കുന്നത്. നിപ്പ സമയത്ത് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ പ്രകടനം കാണാനും ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

താരങ്ങളുടെ പ്രകടനം

താരങ്ങളുടെ പ്രകടനം

വൈറസിന്റെതായി പുറത്തുവന്ന ട്രെയിലര്‍ എല്ലാവരെയും ഒന്നടങ്കം ത്രില്ലടിപ്പിച്ചിരുന്നു. റിയല്‍ ലൈഫ് ഹീറോസിനെ അവതരിപ്പിക്കുന്ന താരങ്ങളുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമയില്‍ അഭിനയിച്ചവരെല്ലാം യഥാര്‍ത്ഥ ജീവിതത്തിലെ ആളുകളെ ഓര്‍മ്മപ്പെടുത്തിയിരുന്നു. രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ച വൈറസ് ഒപിഎം ബാനറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X