twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ദിഖിനെ വിമര്‍ശിച്ച് രേവതി സമ്പത്ത്, ബിനീഷിനെ പുറത്താക്കണമെന്ന് പറഞ്ഞെന്നോ? കുറിപ്പ് വൈറല്‍

    |

    താരസംഘടനയായ എഎംഎംഎയുടെ യോഗത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അടുത്തിടെയായി അമ്മയുടെ പല നിലപാടുകളും വിവാദമായി മാറുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസത്തെ യോഗത്തിനിടയിലെ ചര്‍ച്ചകളും അത്തരത്തില്‍ വന്‍വിവാദമായി മാറിയിരുന്നു. ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒരുവിഭാഗം എത്തിയത്. സിദ്ദിഖും ബാബുരാജുമുള്‍പ്പടെയുള്ളവരാണ് ബിനീഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടതെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.

    മുകേഷും ഗണേഷ് കുമാറുമുള്‍പ്പടെയുള്ളവര്‍ ബിനീഷിനായി വാദിച്ചുവെന്നും , ഇപ്പോള്‍ പുറത്താക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണെന്നും, മോഹന്‍ലാലും ഇത് അംഗീകരിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങളുമായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ പുറത്താക്കേണ്ടതില്ലെന്നും വിശദീകപണം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പത്രക്കുറിപ്പിലൂടെയായിരുന്നു യോഗ തീരുമാനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. പത്രക്കുറിപ്പ് വൈകാതെ തന്നെ വരുമെന്നും വേറൊന്നും പറയാനില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

    സിദ്ദിഖിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് ,എന്ന് കണ്ടു വാർത്തയിൽ. ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട്, ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതമെന്നുമായിരുന്നു രേവതി സമ്പത്ത് കുറിച്ചത്.

    Revathy Sampath

    നിമിഷനേരം കൊണ്ടായിരുന്നു രേവതിയുടെ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അമ്മയിലെ അംഗങ്ങളുടെ തീരുമാനം ശരിയായില്ലെന്നുള്ള വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. അതിനിടയിലാണ് രേവതി സമ്പത്ത് സിദ്ദിഖിനെ വിമര്‍ശിച്ച് എത്തിയത്. തന്റെ നിലപാടില്‍ മറ്റുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയായാണ് സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

    Recommended Video

    ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam

    അത്യാവശ്യമായി തൊടുപുഴയിലേക്ക് പോവേണ്ടതിനാലാണ് താന്‍ പുറത്തേക്ക് ഇറങ്ങിയതെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ തന്നെ പറയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉചിതമായ നടപടി തന്നെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Read more about: siddique
    English summary
    Revathy Sampath's comment about Siddique's stand in Bineesh Kodiyeri issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X