»   » സഖാവായി അപര്‍ണ്ണ ഗോപിനാഥ്

സഖാവായി അപര്‍ണ്ണ ഗോപിനാഥ്

By: Nimisha
Subscribe to Filmibeat Malayalam

പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തമായി അപര്‍ണ്ണാ ഗോപിനാഥ് സഖാവാകുന്നു. കഥാപാത്രത്തിന് വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറാണ് അപര്‍ണ്ണ. എന്നാല്‍ ഇടയ്‌ക്കെപ്പഴോ ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ട അവസ്ഥയും വന്നു താരത്തിന്. അബദ്ധവശാല്‍ സംഭവിച്ച കാര്യത്തെക്കരുതി ആത്മഹത്യ ചെയ്യാന്‍ പോയ ചാര്‍ലിയിലെ ബുള്ളറ്റുകാരിയെ ഓര്‍ക്കുന്നില്ലേ .

പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ ഏറെയുണ്ട് അപര്‍ണ്ണയുടെ ലിസ്റ്റില്‍.  ചെറിയ റോളുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സിദ്ധാര്‍ഥ ശിവ സംവിധാനത്തിലേക്ക് തിരിഞ്ഞത് ഈയ്യിടെയാണ് അതാവട്ടെ ദേശീയ അവാര്‍ഡില്‍ വരെ എത്തുകയും ചെയ്തു.

aparna

സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിലാണ് അപര്‍ണ്ണ സഖാവിന്റെ റോളിലെത്തുന്നത്. നിവിന്‍ പോളിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് അപര്‍ണ്ണ ഇപ്പോള്‍.

ജെഎന്‍യുവില്‍ ബിരുദ വിദ്യാര്‍ഥിയായ നീതി തന്റേടിയും ആകര്‍ഷക വ്യക്തിത്വമുള്ളവളുമാണ്. തൃശ്ശൂര്‍ സ്വദേശിയായ നീതിയുടെ അച്ഛനും സഖാവാണ്. കമ്മ്യൂണിസ്റ്റുകാരനായ കൃഷ്ണകുമാറായാണ് ചിത്രത്തില്‍ നിവിന്‍ പോളി വേഷമിടുന്നത്. കാക്കമുട്ടായി ഫെയിം ഐശ്വര്യ രാജേഷ്, ജമ്‌നപ്യാരി ഫെയിം ഗായത്രി സുരേഷ് തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.

English summary
REVEALED: Aparna Gopinath's Role In Nivin Pauly's Sakhavu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam