ഫഹദ് ഫാസിലിന് വേണ്ടി ഇതുവരെ ചെയ്യാത്ത പരീക്ഷണവുമായി നമിത പ്രമോദ്!!

By Rohini

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നമിത പ്രമോദ് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്. 2015 ല്‍ ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നമിത പ്രമോദ് റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്.

അഡ്വാന്‍സ് തിരിച്ച് കൊടുത്താലോ എന്ന് തോന്നി, സെറ്റിലെ കളിയാക്കലും, നമിത പറയുന്നു

ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. റോള്‍ മോഡല്‍സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഇതുവരെ ചെയ്യാത്ത പരീക്ഷണവുമായാണ് നമിത പ്രമോദ് എത്തുന്നത് എന്ന് സംവിധായകന്‍ റാഫി പറഞ്ഞു.

കഥാപാത്രം

കഥാപാത്രം

ശ്രയ എന്നാണ് റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ നമിത പ്രമോദ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു വാട്ടര്‍ സ്‌പോര്‍ട്‌സ് ട്രെയിനര്‍ ആണ് ശ്രയ

ചെയ്യാത്ത പരീക്ഷണം

ചെയ്യാത്ത പരീക്ഷണം

ക്ലാസിക് ഡാന്‍സ് അറിയാത്ത നമിത പ്രമോദ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ഡാന്‍സറായി എത്തി. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ സാന്റ് ആര്‍ട്ട് പഠിച്ച ശേഷമാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ സ്‌പോര്‍ട്‌സിനെ കുറിച്ച് അധികമൊന്നും അറിയാത്ത നമിത പ്രമോദ് വാട്ടര്‍സ്‌പോര്‍ട്‌സ് ട്രെയിനറായി എത്തുന്നു.

 രണ്‍ജി പണിക്കര്‍

രണ്‍ജി പണിക്കര്‍

ഫഹദ് ഫാസിലിന്റെ അച്ഛനായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ഗോവയില്‍ ഷൂട്ടിങ്

ഗോവയില്‍ ഷൂട്ടിങ്

ഗോവയില്‍ വച്ചായിരിയ്ക്കും ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ്. തന്റെ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ ഒരു ഫുള്‍ എന്റര്‍ടൈന്‍മെന്റായിരിയ്ക്കും റോള്‍ മോഡല്‍സ് എന്ന് റാഫി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 17 ന് ആരംഭിയ്ക്കും

നമിത പ്രമോദിന്റെ ഫോട്ടോസിനായി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X