ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി! കല്യാണം കഴിക്കാനുള്ള ആഗ്രഹവുമായി കുര്യന്‍ ചാക്കോ!
നിവിന്‍ പോളിയുടെ ഓണത്തിന് റിലീസിനെത്തുന്ന സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയും നായികമാരായി അഭിനയിക്കുന്ന ചിത്രത്തിലെ താരങ്ങളുടെ എല്ലാവരുടെയും തന്നെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിലെ നിവന്‍ പോളിയുടെ ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നിവിന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിലെ തന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ലണ്ടന്‍ ജീവിതം തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞ് തളര്‍ന്ന് കിടക്കുന്ന കുര്യന്‍ ചാക്കോയുടെ ചിത്രമാണ് നിവിന്‍ പുറത്ത് വിട്ടിരിക്കുന്നത്. കുര്യന്‍ ചാക്കോ എന്ന നിവിന്റെ കഥാപാത്രത്തിന്റെ പിതാവായ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ലാല്‍ ആണ്.

കുര്യന്‍ ചാക്കോ
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേരാണ് കുര്യന്‍ ചാക്കോ. ലണ്ടനിലെ ജീവിതം തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്ന നിവിന്റെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഓണത്തിന് തിയറ്ററുകളിലേക്ക്
ചിത്രം ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. അതിനിടെ സിനിമയിലെ എല്ലാ താരങ്ങളുടെയും ലുക്ക് പുറത്ത് വിട്ടിരുന്നു. നിവിന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഫാമിലി എന്റര്‍ടെയിനര്‍
പുറത്ത് വന്ന വിവരങ്ങള്‍ക്കനുസരിച്ച് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഒരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമെന്നാണ് പറയുന്നത്. ചിത്രത്തിലെ ഇപ്പോള്‍ പുറത്ത് വന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നത് നിവിന്റെ കുടുംബത്തെ കുറിച്ച് മാത്രമാണ്.

ചാക്കോ
നിവിന്റെ പിതാവായ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ലാല്‍ ആണ്. ഏറെ കാലങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന നടി ശാന്തി കൃഷ്ണയാണ് ചാക്കോയുടെ ഭാര്യ ഷീല ചാക്കോ എന്ന വേഷത്തിലഭിനയിക്കുന്നത്.

നിവിന്‍ പോളി പറയുന്നത്
കുര്യന്‍ ചാക്കോ എന്ന കഥാപാത്രത്തെ കുറിച്ച് നിവിന്‍ പോളി പറയുന്നതിങ്ങനെയാണ്. കുര്യന്‍ പകല്‍ സ്വപ്‌നം കണ്ട് നടക്കുന്ന ചെറുപ്പക്കാരനാണ്. വിവാഹം കഴിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ചെറുപ്പക്കാരന്‍ കൂടിയാണ് കുര്യന്‍ ചാക്കോ.

എന്റെ പ്രിയപ്പെട്ട കഥാപാത്രം
തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് കുര്യന്‍ ചാക്കോയാണെന്നാണ് താരം പറയുന്നത്. ഒപ്പം കുര്യന്‍ ചാക്കോ ഓണത്തിന് എല്ലാവരുടെയും മുന്നിലെത്തുന്ന കാര്യവും താരം പറയുന്നു.

രണ്ട് നായികമാര്‍
ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരുടെ ലുക്കും മുമ്പ് പുറത്തെത്തിയിരുന്നു.

സിജു വില്‍സന്റെ ഫസ്റ്റ് ലുക്ക്
ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുയാണ്. ടോണി ഇടയാടി എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍
നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാരായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദീന്‍, സ്രൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുമുണ്ട്.


Click it and Unblock the Notifications











