»   » ബുജി ലുക്കും ഗൗരവ ഭാവവും; പൃഥ്വിയുടെ എസ്ര ലുക്ക് കണ്ടോ

ബുജി ലുക്കും ഗൗരവ ഭാവവും; പൃഥ്വിയുടെ എസ്ര ലുക്ക് കണ്ടോ

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് തിരക്കേറുകയാണ്. പതിനഞ്ചോളം ചിത്രങ്ങള്‍ ഇനി ചെയ്തു തീര്‍ക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് വേണം ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യാന്‍. നവാഗതനായ ജെ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

ജെകെ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്ത് വിട്ടു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരം നല്‍കിയത്.


 prithviraj-ezra-look

ബുജി ലുക്കും ഗൗരവ ഭാവവുമാണ് ചിത്രത്തില്‍ കാണുന്നത്. രാജന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ഹൊറര്‍ ത്രില്ലറാണ് ചിത്രം. മലയാളം ഇന്റസ്ട്രിയില്‍ ഭയത്തിന് പുതിയ പേരായിരിക്കും ഇനി എബ്രഹാം എസ്ര എന്ന് പൃഥ്വി ഫേസ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു.


എന്നാല്‍ കേന്ദ്ര കഥാപാത്രമായ എബ്രഹാം എസ്രയെ ആരാണ് അവതരിപ്പിയ്ക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക.


പൃഥ്വിരാജിനെ രക്ഷിക്കൂ...


ജെ കെ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നതും. രാജ്കുമാര്‍ സന്തോഷി, രാജീവ് രവി എന്നിവരുടെ സംവിധാന സഹായിയായി പ്രവൃത്തിച്ച പരിചയവുമായാണ് ജെകെ തന്റെ ആദ്യ ചിത്രത്തിലേക്ക് കടക്കുന്നത്.


കൊച്ചി, മുംബൈ, ശ്രീലങ്ക, ദുബായി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് നിര്‍മിയ്ക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കാം.

English summary
Prithviraj, the dashing actor recently unveiled his look from the upcoming movie Ezra. Prithvi shared the first look from the movie through his official Facebook page and revealed the name of his character.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam