ഫഹദ് ഫാസില്‍ എന്തുക്കൊണ്ട് മികച്ച സ്വഭാവ നടനായി? ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ

By Prashant V R

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവ നടനുളള പുരസ്‌കാരം നേടി വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഫഹദ് ഫാസില്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രത്തിനാണ് നടന് പുരസ്‌കാരം ലഭിച്ചത്. മധു സി നാരായണന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രം കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തരംഗമായ സിനിമകളിലൊന്നാണ്. സൈക്കോ സ്വാഭാവമുളള ഷമ്മി എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്.

Kumbalangi Nights

സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. എന്തുക്കൊണ്ടാണ് ഫഹദിന് മികച്ച സ്വഭാവ നടനുളള പുരസ്‌കാരം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ജൂറിയുടെ മറുപടി ഇങ്ങനെയായിരുന്നു ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്റെ സ്പര്‍ശമില്ലാത്ത സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ടാണ് ഷമ്മി തിരശ്ശീലയില്‍ എത്തിച്ചതെന്ന് ജൂറി വിലയിരുത്തി.

അതേസമയം ഫഹദ് മികച്ച സ്വഭാവനടനായപ്പോള്‍ മികച്ച സ്വഭാവ നടിയായത് സ്വാസികയാണ്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. ഫഹദിനൊപ്പം കുമ്പളങ്ങി നൈറ്റ്‌സിന്റെ സംഗീതത്തിന് സുശിന്‍ ശ്യാമും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്കാരവും കുമ്പളങ്ങി നൈറ്റ്‌സിന് തന്നെയാണ്. അഭിനയത്തിനൊപ്പം കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിച്ചതും ഫഹദ് തന്നെയാണ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് നടന്‍ സിനിമ എടുത്തത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥയൊരുക്കിയത്. ചിത്രത്തില്‍ അഭിനേതാക്കളുടെ പ്രകടത്തിനൊപ്പം സുശിന്‍ ശ്യാമിന്റെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇത്തവണ ചായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനിയര്‍ എസ് രാധാകൃഷ്ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡിസംബറിലാണ് പുരസ്കാര വിതരണ ചടങ്ങ് ഉണ്ടാവുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ഏകെ ബാലന്‍ അറിയിച്ചിരുന്നു.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X