മമ്മൂക്കയെ പോലെ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൂടുതല്‍ കൊടുക്കുന്നതിന്‌റെ കാരണം,തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

By Midhun Raj

മഞ്ജു വാര്യരുടെ സിനിമകള്‍ക്കായി എന്നും ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സിനിമയിലേക്കുളള രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ താരമാണ് മഞ്ജു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടി ഭാഗമായി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാര ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിരുന്നു. അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അഭിനയത്തിനൊപ്പം അടുത്തിടെയാണ് നിര്‍മ്മാണ രംഗത്തും മഞ്ജു തുടക്കം കുറിച്ചത്. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്‌റെ ബാനറിലാണ് നടി സിനിമകള്‍ നിര്‍മ്മിക്കുന്നത്. കയറ്റം, ചതുര്‍മുഖം പോലുളള സിനിമകളിലാണ് അടുത്തിടെ നടി നിര്‍മ്മാണ പങ്കാളിയായത്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ ചേട്ടന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയും മഞ്ജു നിര്‍മ്മിക്കുന്നു. അതേസമയം മമ്മൂട്ടിയെ പോലെ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൂടുതല്‍ കൊടുക്കുന്നതിന്‌റെ കാരണം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

അതൊരിക്കലും ബോധപൂര്‍വ്വമുളള

അതൊരിക്കലും ബോധപൂര്‍വ്വമുളള ഒരു തീരുമാനമല്ല. വിചാരിച്ചതുകൊണ്ട് പുതിയ സംവിധായകരെ തേടി ഡേറ്റ് കൊടുക്കുന്നതുമല്ല. അത് അറിയാതെ സംഭവിക്കുന്നതാണ് എന്ന് നടി പറയുന്നു. പലരും എന്നോട് ഇങ്ങോട്ട് ചോദിക്കുമ്പോഴാണ് ശരിയാണല്ലോ എന്ന് എനിക്ക് മനസില്‍ വരിക. അത് അങ്ങനെയായി വന്ന് ഭവിച്ചതാണ്. മഞ്ജു വാര്യര്‍ പറയുന്നു.

അത് നല്ലൊരു കാര്യമല്ലേ

അത് നല്ലൊരു കാര്യമല്ലേ. പുതിയ ഊര്‍ജ്ജസ്വലരായ ആളുകള്‍, പുതിയ സിനിമകളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും പറയുന്നു. ഓരോ ഫിലിം മേക്കറുകളുടെയും സ്വപ്‌നമാണ് സിനിമ എന്ന് പറയുന്നത്. അപ്പോ ആ ഒരു സ്വപ്‌നത്തില്‍ നമ്മളുടെ മുഖം കൂടി ചേര്‍ത്ത്‌ സ്വപ്‌നം കാണുക എന്നത് നല്ല കാര്യമല്ലെ, മഞ്ജു പറഞ്ഞു.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സില്‍

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സില്‍ കഥ പറയണമെങ്കില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുളള ഒരു വ്യക്തി എങ്ങനെ പ്രൊസീഡ് ചെയ്യണം എന്ന ചോദ്യത്തിന് അത് എപ്പോ വേണമെങ്കിലും എന്നെ സമീപിക്കാം എന്ന് മഞ്ജു പറഞ്ഞു. എന്‌റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് ഉണ്ട്. എത്ര പേരുണ്ട്. എന്നിലേക്ക് എത്താന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. അഭിമുഖത്തില്‍ നടി പറഞ്ഞു.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
അതേസമയം മരക്കാര്‍ അറബിക്കടലിന്‌റെ

അതേസമയം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മേയ് 13നാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ പ്രാധാന്യമുളള ഒരു റോളിലാണ് മഞ്ജു എത്തുന്നത്. മരക്കാറിന് പുറമെ ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട് ഉള്‍പ്പെടെയുളള സിനിമകളും മഞ്ജു വാര്യരുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. നായിക വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടിയുടെതായി വരാറുണ്ട്. സെലക്ടീവായാണ് ഓരോ സിനിമകളും നടി ചെയ്യാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X