twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശ്വസിച്ചാലും ഇല്ലെങ്കിലും, മോഹന്‍ലാലിന്റെ പുലിമുരുകന്‍ കണ്ടതാണോ? എന്നാല്‍ ഇത് അറിഞ്ഞിരിക്കണം!

    മലയാള സിനിമയുടെ ചരിത്രമായി മാറിയ പുലിമുരുകന്‍ റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഇതുവരെ റെക്കോര്‍ഡുകളാണ് വാരിക്കൂട്ടിയത്.

    By Sanviya
    |

    മലയാള സിനിമയുടെ ചരിത്രമായി മാറിയ പുലിമുരുകന്‍ റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഇതുവരെ റെക്കോര്‍ഡുകളാണ് വാരിക്കൂട്ടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ പുലിമുരുകന്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 150 കോടിയ്ക്കടുത്താണ് സ്വന്തമാക്കിയത്. മന്യംപുലി എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത പുലിമുരുകന്‍ തെലുങ്ക് തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്.

    മികച്ച സിനിമകള്‍ പുറത്തിറങ്ങിയ 2016ന്റെ അവസാനത്തിലാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് കഥകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ പുതിയ റെക്കോര്‍ഡ് പുറത്ത് വിട്ടിരിക്കുന്നു.

    റെക്കോര്‍ഡുകള്‍ കീഴടക്കി

    റെക്കോര്‍ഡുകള്‍ കീഴടക്കി

    വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ഇതുവരെ മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. മലയാളത്തിന് പുറമെ മറ്റ് ഇന്‍ഡ്‌സ്ട്രിയിലെ റെക്കോര്‍ഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട റെക്കോര്‍ഡുകളെ കുറിച്ചാണ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

    ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന്

    ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന്

    മലയാള സിനിമയിലെ ചരിത്ര റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി റിലീസ് ചെയ്ത ചിത്രം 134.02 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇതുവരെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. 68 കോടിയാണ് ദൃശ്യം സ്വന്തമാക്കിയത്.

    പുലിമുരുകന്റെ ഗള്‍ഫ് റെക്കോര്‍ഡ്

    പുലിമുരുകന്റെ ഗള്‍ഫ് റെക്കോര്‍ഡ്

    യുഎഇ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യുഎഇയില്‍ നിന്ന് 38 കോടിയാണ് ചിത്രം നേടിയത്. യുഎഇയിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം പത്ത് ഇന്ത്യന്‍ സിനിമകളുടെ ഒപ്പമാണിപ്പോള്‍ പുലിമുരുകന്‍.

    ഒരു ആഴ്ചത്തെ ഏറ്റവും വലിയ കളക്ഷന്‍

    ഒരു ആഴ്ചത്തെ ഏറ്റവും വലിയ കളക്ഷന്‍

    ഒരാഴ്ചക്കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകനുണ്ട്. 25 കോടിയാണ് ചിത്രം ഒരാഴ്ചക്കൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. എസ്രയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ദിവസംകൊണ്ട് 15 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

     റെക്കോര്‍ഡ് ഷോകള്‍ നിലനിര്‍ത്തി

    റെക്കോര്‍ഡ് ഷോകള്‍ നിലനിര്‍ത്തി

    പുലിമുരുകന്‍ ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ 100 ഷോകള്‍ കടന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുലിമുരുകന്‍ ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ 40,000 ഷോകള്‍ നടത്തി. കേരളത്തിലെ മിക്ക തിയേറ്ററുകളില്‍ പുലിമുരുകന്റെ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

    മന്യംപുലി-ഡബ് വേര്‍ഷനില്‍ റെക്കോര്‍ഡ്

    മന്യംപുലി-ഡബ് വേര്‍ഷനില്‍ റെക്കോര്‍ഡ്

    മലയാളത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പുലിമുരുകന്‍ അന്യഭാഷയിലേക്കും ഡബ് ചെയ്ത് പ്രദര്‍ശിപ്പിച്ചു. മന്യംപുലി എന്ന പേരില്‍ തെലുങ്കില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 15 കോടിയോളം ബോക്‌സോഫീസില്‍ കളക്ട് ചെയ്തു.

    നൂറ് ഷോയും 80 ദിവസവും

    നൂറ് ഷോയും 80 ദിവസവും

    കേരളത്തില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം 100 ഷോകളാണ് പിന്നിട്ടത്. റിലീസ് ചെയ്ത് 80 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ പുലിമുരുകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

    English summary
    Revisiting Pulimurugan: 6 Records Of The Mohanlal Starrer That Are Hard To Break!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X