»   » വീണ്ടുമൊരു റെക്‌സ് വിജയന്‍ മാജിക്ക്: സുഡാനി ഫ്രം നൈജീരിയയിലെ പുതിയ പാട്ട് കാണാം

വീണ്ടുമൊരു റെക്‌സ് വിജയന്‍ മാജിക്ക്: സുഡാനി ഫ്രം നൈജീരിയയിലെ പുതിയ പാട്ട് കാണാം

Written By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സാമുവല്‍ അബോളിയ എന്ന നൈജീരിയന്‍ താരവും ചിത്രത്തില്‍ സൗബിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മായാനദിക്കു ശേഷം റെക്‌സ് വിജയനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

ഇവരുടെ ധൈര്യം സമ്മതിക്കണം, ദുൽഖറിനേയും കീർത്തിയേയും കുറിച്ച് പ്രകാശ് രാജ് പറഞ്ഞതിങ്ങനെ...


ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോട്ടും മലപ്പുറത്തുമായിരുന്നു. കെ എല്‍ പത്ത് എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് കഥയൊരുക്കിയ മുഹസിന്‍ പെരാരിയും സംവിധായകന്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു.


sudani from nigeria

റെക്‌സ് വിജയന്‍ സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിലെ പുതിയ പാട്ട് ഇന്ന് പുറത്തിറങ്ങി. സൗബിന്‍ ഷാഹിര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ പാട്ട് ഇറക്കിയിരിക്കുന്നത്. റെക്‌സ് വിജയന്‍ തന്നെ ആലപിച്ച 'ചെറുകഥ പോലെ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മായാനദിക്ക് ശേഷം റെക്‌സ് വിജയന്റെതായി പുറത്തിറങ്ങുന്ന മികച്ച മെലഡിയാണ് പുതിയ ഗാനം. നേരത്തെ ഷഹബാസ് പാടിയ ചിത്രത്തിലെ ഒരു ഗാനത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ മാര്‍ച്ച് 23നാണ് റിലീസ് ചെയ്യുന്നത്.നെഗറ്റീവ് റിവ്യൂവില്‍ തളരാതെ ഇര മുന്നോട്ട്, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍!


പുതിയ ഹിറ്റ് പാട്ടുമായി ശബരീഷ് വര്‍മ്മ: സമൂഹമാധ്യമങ്ങളില്‍ വൈറലായി നാമിലെ 'ടങ്ക ടക്കറ'

English summary
rex vijayan magical music again; sudani from nigeria new song video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X