»   » അനില്‍ കപൂറിന്‍റെ ഇളയമകള്‍ വിവാഹിതയാകുന്നു?

അനില്‍ കപൂറിന്‍റെ ഇളയമകള്‍ വിവാഹിതയാകുന്നു?

Posted By:
Subscribe to Filmibeat Malayalam

മൂംബൈ: ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ രണ്ടാമത്തെ മകള്‍ റിയ കപൂര്‍ വിവാഹിതയാകാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സംവിധായയകനായ കരണ്‍ ബൂലാനി റിയയെ ആഗസ്റ്റില്‍ വിവാഹം കഴിയ്ക്കുമെന്നാണ് ബോളിവുഡില്‍ പരക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. റിയയും കരണും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. കപൂര്‍ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് കരണ്‍ ബൂലാനി.

Rhea Kapoor

ആയിഷ (2010) എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കരണും റിയയും പരിചയത്തിലാകുന്നത്. നിര്‍മ്മാതാവും ഫാഷന്‍ ഡിസൈനറുമായ റിയയായിരുന്ന ആയിഷയുടെ നിര്‍മ്മാതാവ്. ചിത്രത്തില്‍ സഹസംവിധായകനായി എത്തിയതാണ് കരണ്‍. രാജശ്രീ ഓഝയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്നെ ഇവര്‍ പ്രണയത്തിലായതായാണ് വാര്‍ത്ത. റിയയുടെ സഹോദരി സോനം കപൂറാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

ആയിഷയില്‍ തുടങ്ങിയ പരിചയം പിന്നീട് കരണും റിയയും ഒഴിവാക്കിയതേയില്ല. ബോളിവുഡിലെ മിക്ക പരിപാടികള്‍ക്കും ഇവര്‍ ഒരുമിച്ചാണ് എത്തുന്നത്. ഏറ്റവും അവസാനം ഇവര്‍ ഒരുമിച്ച് എത്തിയത് കരണ്‍ ജോഹറിന്റെ ബര്‍ത്തഡേ പാര്‍ട്ടിയിലായിരുന്നു. കരണ്‍ സ്വതന്ത്രസംവിധായകനാകുന്ന സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രം നിര്‍മ്മിക്കുന്നത് അനില്‍ കപൂറാണ്. ഈ കാര്യം കൂടി അറിഞ്ഞതോടെ വിവാഹവാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിയ്ക്കുന്നത്. മാത്രമല്ല എല്ലാദിവസവും കരണിനായുള്ള ഭക്ഷണം എത്തുന്നത് കപൂര്‍ കുടുംബത്തിന്റെ അടുക്കളയില്‍ നിന്നാണെന്നാണ് സംസാരം.

English summary
Rhea Kapoor and her beau Karan Boolani will tie the knot next month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam