Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഈ രൂപത്തില്‍ മുയലിന്റെ കണ്ണിലൊന്നും പെട്ടേക്കല്ലേ! റിച്ച ഛദ്ദയ്ക്ക് വിമര്‍ശനപ്പെരുമഴ! കാരണം?
താരങ്ങളുടെ ഫാഷന്‍ സ്റ്റേറ്റ്മെന്റും മേക്കോവറുമൊക്കെ എന്നും ചര്‍ച്ചയാവാറുണ്ട്. ആരാധകരില്‍ പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നവരുമാണ്. അത്തരത്തില്‍ പുത്തന്‍ മേക്കോവറുമായി എത്തുന്നവരും കുറവല്ല. നിമിഷനേരം മതി ഇത്തരത്തിലുള്ള സംഭവങ്ങള്‍ വൈറലായി മാറാന്‍. ഇപ്പോഴിതാ ബോളിവുഡ് താരസുന്ദരിയായ റിച്ച ഛദ്ദ പങ്കുവെച്ച പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പച്ചക്കറികള്‍ കൊണ്ടുള്ള വസ്ത്രവുമായാണ് താരം എത്തിയിട്ടുള്ളത്.
ഇത്തരത്തിലൊരു വസ്ത്രവുമായി പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്. ലോകഭക്ഷ്യ സുരക്ഷ ദിനത്തോടനുബന്ധിച്ചാണ് റിച്ച വേറിട്ട പരീക്ഷണവുമായി എത്തിയത്. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുകയെന്ന ലക്ഷ്യവും താരത്തിനുണ്ടായിരുന്നു. പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രമാണ് തന്റെ ഭക്ഷണത്തിലെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രവും വൈറലായി മാറിയിട്ടുണ്ട്.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് റിച്ച ഛദ്ദ മുന്നേറുന്നത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. താരങ്ങളില്‍ പലരും ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന കഥാപാത്രത്തെ ഏറ്റെടുക്കാനുള്ള ആര്‍ജവവും താരം പ്രകടിപ്പിച്ചിരുന്നു. ഷക്കീലയുടെ ബയോപിക് ചിത്രത്തില്‍ നായികയായി എത്തുന്നത് റിച്ചയാണ്. ഇന്ദ്രിത്ത് ലങ്കേഷ്ക്കറാണ് ചിത്രമൊരുക്കുന്നത്. ഷക്കീലയുടെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താനുള്ള ശ്രമത്തിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലേയും ലൊക്കേഷനിലേയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. റിച്ഛ ഛദ്ദയുടെ ലേറ്റസ്റ്റ് പോസ്റ്റ് കാണാം.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു