ഷക്കീലയായി നടി റിച്ച ഛദ്ദ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ട്രെയിലര്‍

By Midhun Raj

ബിഗ്രേഡ് സിനിമകളിലൂടെ ഒരുകാലത്ത് തെന്നിന്ത്യയില്‍ തരംഗമായ താരമാണ് ഷക്കീല. ഗ്ലാമര്‍ വേഷങ്ങളില്‍ നടി എത്തിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സൂപ്പര്‍താര സിനിമകള്‍ക്കിടെയിലും ഷക്കീല ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിവായി ഇരുനൂറിലധികം സിനിമകളിലാണ് ഷക്കീല തന്റെ കരിയറില്‍ അഭിനയിച്ചത്. അതേസമയം ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്.

shakeela

ക്രിസ്മസിന് തിയ്യേറുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇതുവരെ ഒരു മില്യണിലധികം ആളുകളാണ് ഷക്കീലയുടെ ട്രെയിലര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിട്ടത്.

പതിനാറം വയസില്‍ ബി ഗ്രേഡ് സിനിമകളില്‍ അരങ്ങേറിയ ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതവും സിനിമാജീവിതവും പ്രമേയമാക്കിയാണ് ബയോപിക്ക് ചിത്രം ഒരുക്കിയത്. സിനിമയില്‍ റിച്ചയ്‌ക്കൊപ്പം പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിളള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. താരരാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്സോഫീസ് കളക്ഷനുമൊക്കെയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. നേരത്തെ ട്രെയിലര്‍ കണ്ട് താന്‍ ശരിക്കും സന്തോഷവതിയാണെന്നാണ് ഷക്കീല പറഞ്ഞിരുന്നു.

ചിത്രത്തില്‍ റിച്ച ഛദ്ദ അതിശയകരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ കഥാപാത്രത്തോട് അവര്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. കൂടാതെ തന്റെ കഥ സിനിമയാക്കുവാന്‍ ലങ്കേഷ് കാണിച്ച ധൈര്യത്തെയും തന്നോട് കാണിച്ച പരിഗണനയെയും നടി പ്രശംസിച്ചു. തന്റെ പഴയകാലത്തെ പല കാര്യങ്ങളും ടീസര്‍ ഓര്‍മ്മപ്പെടുത്തിയെന്നും ഷക്കീല പറഞ്ഞിരുന്നു. പ്രത്യേകിച്ച് എന്റെ മുന്‍ കാമുകന്‍ റിച്ചാര്‍ഡ്. രാജീവ് അദ്ദേഹത്തെ പോലെയാണ്. ട്രെയിലര്‍ കണ്ടതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയെങ്കില്‍ മുഴുവന്‍ സിനിമയും കണ്ടതിന് ശേഷം എനിക്ക് എങ്ങനെ തോന്നും എന്ന് സങ്കല്‍പ്പിക്കുക, ഷക്കീല പറഞ്ഞ വാക്കുകളാണിവ.

വീഡിയോ

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X