Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
പന്ത്രണ്ട് മാസവും പന്ത്രണ്ട് ചിത്രങ്ങളും!! ഷക്കീലയുടെ കലണ്ടർ ... കാണൂ
90 കളിൽ തെന്നിന്ത്യൻ സിനിമ രംഗത്തെ ഇളക്കി മറിച്ച താരമായിരുന്നു ഷക്കീല. അഡൾറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ രംഗത്തെ ഇളക്കി മറിയ്ക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ബി ഗ്രേയ്ഡ് ചിത്രങ്ങളിൽ നിന്ന് താരം പിൻമാറുകയായിരുന്നു. അഡൾഡ് ചിത്രങ്ങളിലെ നായികമാരുടെ ജീവിതം എല്ലാവരും ആവേശത്തോടെ ഉറ്റ് നോക്കുന്നത്.
2011 ൽ സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേർട്ടി പിക്ച്ചർ ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് നടി വിദ്യാബാലന് പുരസ്കാരങ്ങൾ ലിച്ചിരുന്നു. സിൽക്കിന് പിന്നാലെ ഷക്കീലയുടെ ജീവിതകഥയും വെള്ളിത്തിരയിൽ എത്തുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ്ക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയായി എത്തുന്നത് റിച്ച ഛദ്ദയാണ്. ആ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത ഷക്കീലയുടെ കലണ്ടർ പുറത്തു വരുകയാണ്.
മതം മറന്ന് ജീവിക്കരുത്!! ഇസ്ലാമിന്റെ രീതികള്‍ പിന്തുടർന്ന് ജീവിക്കാൻ ദുല്‍ഖറിന് ഉപദേശം, കാരണം ഹണി

12 രൂപങ്ങൾ
ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് കലണ്ടർ പുറത്തിറക്കുന്നത്. ഷക്കീലയുടെ 12 രൂപങ്ങളാണ് കലണ്ടറിൽ ഉണ്ടാവുക. ഇതിനായുള്ള തയ്യാറെടുപ്പിലാണ് നടി റിച്ച ഛദ്ദ. 1990 കളിൽ ആരാധകരുട ഹാർട്ട്ബീറ്റീസ് കൂട്ടിയ 12 കഥാപാത്രങ്ങളുടെ വേഷത്തിലാകും താരം റിച്ച എത്തുക. ഇതിന്റെ തയ്യാറെടുപ്പിലാണ് നടി റിച്ച ഛദ്ദ.

കലണ്ടർ ഉണ്ടാക്കുന്നത്
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഷക്കീലയുടെ 12 കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തുവെച്ചുള്ള കലണ്ടർ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് ഇതുണ്ടായിരിക്കുന്നത്. നടി റിച്ച ഛദ്ദ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം പുറത്തു വന്ന പോസ്റ്ററിൽ സ്വർണ്ണാഭരണ വിഭൂഷിതായായി അർദ്ധ നഗ്നായായി താരം പ്രത്യക്ഷപ്പെട്ടത്. രണ്ടാമത്തെ പോസ്റ്ററിൽ മദ്യത്തിന്റെ ഗ്ലാസിൽ മോണോബിക്കിനി ധരിച്ച് ഇറങ്ങി നിൽക്കുന്നതാണ്. ഇത് രണ്ടാമത്തെ പോസ്റ്ററാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിച്ച ഛദ്ദയാണ് ട്വിറ്റർ പേജിലൂടെ പേസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ഷക്കീല പോൺസ്റ്റാറല്ല
ഷക്കീലയുടെ ജീവിതത്തിൽ പ്രേക്ഷകർ കാണാത്തും അറിയാത്തതുമായ സംഗതികളാണ് ചിത്രത്തിലൂടെ പറയുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയായി എത്തുന്ന റിച്ച ഛദ്ദയാണ്. ഷക്കീല നോട്ട് എ പോൺ സ്റ്റാർ എന്ന ടാഗലൈനോടു കൂടിയാണ് ചിത്രം പുറത്തു വരുന്നത് . ഷക്കീല ഒരു പോൺ താരമല്ലെന്നും അവരുടെ ജീവിതത്തിൽ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവർ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും നടി റിച്ച തന്നെ വ്യക്തിമാക്കിയിരുന്നു. കൂടാതെ ഇതേ അഭിപ്രായം തന്നെയാണ് സംവിധായകനും പ്രകടിപ്പിച്ചത്.

ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ചത്
നടി റിച്ചയുടെ നിലപാട് തന്നെയായിരുന്നു സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ്ക്കറിനും. ഷക്കീല എന്ന നടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുന്നതിനോടൊപ്പം അവരുടെ യഥാർഥ വ്യക്തിത്വം തുറന്നു കാട്ടാനുളള അവസരം കൂടിയാണിതെന്നും ഇന്ദ്രജിത്ത് ലങ്കേഷ്കർ പറഞ്ഞു. സിനിമയുടെ അകത്തും പുറത്തും ഷക്കീല എന്ന വ്യക്തി തന്നെ ഏറെ ആകർഷിച്ചിരുന്നു. അവരുടെ കഥപറയാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും സംവിധായകൻ പറഞ്ഞു.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ