മമ്മൂട്ടിയുടെ നായികയായി റിച്ച പല്ലോട്‌
മമ്മൂട്ടിയുടെ നായികയായി ബോളിവുഡില് നിന്നും ഒരു യുവനടി മലയാളത്തില് അരങ്ങേറ്റം കുറിയ്ക്കുന്നു. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തി ഇതിനകം തന്നെ ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില് സാന്നിധ്യമറിയിച്ച റിച്ച പല്ലോടാണ് മമ്മൂട്ടിയുടെ നായികയാവുന്നത്.
നവാഗത സംവിധായകന് ആഷിക് അബു നിര്മ്മിക്കുന്ന ഡാഡി കൂള് എന്ന ചിത്രത്തില് മമ്മൂട്ടി അവതരിപ്പിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസറുടെ ഭാര്യ ആനിയെന്ന കഥാപാത്രത്തെയാണ് റിച്ച അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് പ്രേമികളായ അച്ഛന്റെയും മകന്റെയും കഥയാണ് ഡാഡി കൂളിന്റെ ഇതിവൃത്തം.
1991ല് ബാലതാരമായിട്ടായിരുന്നു ചലച്ചിത്രത്തില് റിച്ചയുടെ അരങ്ങേറ്റം തുടര്ന്ന് 1997ല് പര്ദേശ് എന്ന ചിത്രത്തില് അഭിനയിച്ചു. പിന്നീട് മൂന്നുവര്ഷം കഴിഞ്ഞ് തെലുങ്കില് നായികയായി വേഷമിട്ടു. തെലുങ്കില് നല്ല നായികനടിയ്ക്കുള്ള ഫിലിംഫെയര് അവാര്ഡ് റിച്ച സ്വന്തമാക്കിയിട്ടുണ്ട്.
തമിഴില് സംതിങ് സംതിങ്, ഉനക്കും എനക്കും, ഉയിരോട് ഉയിരാഗ, ഷാജഹാന് തുടങ്ങിയവയെല്ലാം റിച്ച അഭിനയിച്ച വിജയം നേടിയ ചിത്രങ്ങളാണ്. ഇതുകൂടാതെ ഒട്ടേരെ പരസ്യചിത്രങ്ങളിലും ഈ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാള് ഗ്രീന് പ്രൊഡക്ഷന്സിന്റെ ബാനറില് ആല്വിന് ആന്റണിയാണ് ഡാഡി കൂള് നിര്മ്മിക്കുന്നത്. 2009 ഫെബ്രുവരിയില് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. മധ്യവേനലവധിക്കാലത്ത് ചിത്രം പ്രദര്ശനത്തിനെത്തും.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications