റിച്ചിക്കെതിരെ വിമര്‍ശനം: സംവിധായകനെതിരെ പരാതിയുമായി നിര്‍മ്മാതാവ് രംഗത്ത്
Recommended Video

കൊച്ചി: നിവിന്‍പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ രംഗത്ത്.
രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത സിനിമാ വ്യവസായത്തിനുതന്നെ ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ സഹിതമാണ് കടുത്ത നടപടി ആവശ്യപെട്ടുള്ള നിര്‍മ്മാതാവിന്റെ പരാതി.

നിവിന്‍പോളിയുടെ ആദ്യ തമിഴ് ചിത്രമാണ് റിച്ചി. ഒരു കന്നട ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. ഇതിനെതിരയായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസിങ്ങ് ദിവസം തന്നെ നടനും സംവിധായകനുമായ രൂപേഷ് പീതംബരന്‍ മോശമായ രീതിയില്‍ സോഷ്യല്‍മീഡിയയിലൂടെ നിരൂപണം നടത്തിയത്. മാസ്റ്റര്‍ പീസായിരുന്ന ചിത്രത്തെ പീസാക്കി എന്നായിരുന്നു രൂപേഷിന്റെ പ്രതികരണം, യുവത്വത്തിന്റെ ഹരമായ നിവിന്‍ പോളിയെയും കഷ്ടപെട്ട് സിനിമ നിര്‍മ്മിച്ച ഞങ്ങളെയും തീര്‍ത്തും തകര്‍ക്കുന്ന സംഭവമാണിതെന്ന് നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നു. ഇതിനെതിരെ കണ്ണടച്ചാല്‍ തന്നെപോലുള്ള നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഈ മേഖലയില്‍ നിന്നും പിന്മാറേണ്ടിവരുമെന്നാണ് ആനന്ദ് പയ്യന്നൂര്‍ പരാതിയില്‍ പറയുന്നത്.

ചിത്രത്തെ വിമര്‍ശിച്ചതോടെ നിവിന്‍പോളി ആരാധകര്‍ കൂട്ടത്തോടെ രൂപേഷിനെതിരെ രംഗത്ത് വന്നിരുന്നു. ഫെയ്‌സ്ബുക്ക് എക്കൗണ്ടില്‍ തെറിവിളിയും വന്‍ പ്രചാരണങ്ങളും നടന്നിരുന്നു. ഇതിനെതുടര്‍ന്ന് രുപേഷ് മാപ്പ പറഞ്ഞിരുന്നെങ്കിലും പുതിയ സംഭവവികാസത്തോടെ വിവാദം വളരുകയാണ്. നിര്‍മ്മാതാവിന്റെ പരാതിയെതുടര്‍ന്ന് രൂപേഷിനെ വിലക്കാന്‍ പ്രെഡ്യൂസേര്‍സ് അസോസിയേഷനില്‍ ആലോചന നടക്കുന്നതായും വിവരമുണ്ട്.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെങ്കിലും സിനിമാരംഗത്തുനിന്നുമുള്ള ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണ് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വിലയിരുത്തുന്നത്.


Click it and Unblock the Notifications











