അത്രയ്ക്ക് പീസ് പീസ് ആക്കിയിട്ടൊന്നുമില്ല, കേരള ബോക്‌സോഫീസില്‍ രണ്ട് ദിവസം കൊണ്ട് റിച്ചി നേടിയത്

By Aswini

Recommended Video

അത്രക്ക് പീസ് ആയോ? റിച്ചിയുടെ ബോക്സ് ഓഫീസ് കളക്ഷൻ | filmibeat Malayalam

തമിഴ് - മലയാളം സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി റിലീസ് ചെയ്ത ചിത്രമാണ് റിച്ചി. ഉളിദവരു കണ്ടതേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കായ റിച്ചിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിയ്ക്കുന്നത്.

മാസ്റ്റര്‍പീസ് ചിത്രത്തെ റീമേക്ക് ചെയ്ത് പീസാക്കി എന്ന് രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വൈറലായിരുന്നു. എന്നാല്‍ അത്രയ്ക്ക് പീസ് പീസായിട്ടില്ല റിച്ചി എന്നാണ് കേരളത്തിലെ ബോക്‌സോഫീസ് കലക്ഷനില്‍ നിന്നും വ്യക്തമാകുന്നത്.

ആദ്യ ദിവസം

ആദ്യ ദിവസം

കേരളത്തില്‍ 130 തിയേറ്ററുകളിലായിട്ടാണ് റിച്ചി റിലീസിനെത്തിയത്. ആദ്യ ദിവസം തന്നെ കേരളത്തില്‍ നിന്ന് 1.31 കോടി രൂപയാണ് റിച്ചി കലക്ഷന്‍ നേടിയത്.

മോശമല്ല..

മോശമല്ല..

ഈ കലക്ഷന്‍ ഒട്ടും മോശമല്ല. സാധാരണ ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിയ്ക്കുന്നതല്ലെങ്കിലും, ഒരു തമിഴ് ചിത്രത്തിന് മലയാളത്തില്‍ ലഭിയ്ക്കുന്ന ഏറ്റവും മികച്ച ഓപ്പണി ഡേ കലക്ഷനാണിത്.

രണ്ടാം ദിവസം

രണ്ടാം ദിവസം

ചിത്രം മോശമാണെന്നുള്ള നെഗറ്റീവ് പബ്ലിസിറ്റി അതിനോടകം വൈറലായിരുന്നു. എന്നിട്ടും രണ്ടാം ദിവസവും മികച്ച കലക്ഷന്‍ നേടാന്‍ റിച്ചിയ്ക്ക് സാധിച്ചു. 214 കോടയാണ് രണ്ട് ദിവസം കൊണ്ട് റിച്ചി കേരളത്തില്‍ നിന്നും നേടിയത്.

കൊച്ചി മള്‍ട്ടിപ്ലക്‌സ്

കൊച്ചി മള്‍ട്ടിപ്ലക്‌സ്

ഫോറം കേരളം റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും റിച്ചി ആദ്യ ദിവസം 8.22 ലക്ഷം രൂപ കലക്ഷന്‍ നേടി. രണ്ടാം ദിവസം 5.07 ലക്ഷമായിരുന്നു കലക്ഷന്‍. രണ്ട് ദിവസം കൊണ്ട് ആകെ 13.30 ലക്ഷം രൂപ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും റിച്ചിയ്ക്ക് കിട്ടി.

ബാധിച്ചിട്ടുണ്ട്..

ബാധിച്ചിട്ടുണ്ട്..

എന്തായാലും നെഗറ്റീവ് റിവ്യൂസ് കേരളത്തില്‍ ചിത്രത്തിന്റെ കലക്ഷനെ ബാധിച്ചിട്ടുണ്ട്. തമിഴകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു റിച്ചി. എന്തായാലും റിച്ചിയുടെ വിജയം തീരുമാനിക്കും തമിഴകത്തെ നിവിന്റെ ഭാവി...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X