»   » മോഹന്‍ലാലും മമ്മൂട്ടിയും അല്ല, അതുക്കും മേലെ നിവിന്‍ പോളി!!! പ്രതിഫലത്തില്‍ നിവിന്‍ താരം!!!

മോഹന്‍ലാലും മമ്മൂട്ടിയും അല്ല, അതുക്കും മേലെ നിവിന്‍ പോളി!!! പ്രതിഫലത്തില്‍ നിവിന്‍ താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് മലയാളത്തില്‍ എക്കാലവും മുന്നിലുള്ള താരങ്ങള്‍. എന്നാല്‍ അക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കടത്തിവെട്ടിയിരിക്കുകയാണ് യുവതാരം നിവിന്‍പോളി. 

വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. അടുത്തകാലത്തായി നിവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടിട്ടില്ല.

മലയാളത്തിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് നിവിന്‍ പോളി സ്വന്തമാക്കുന്നത്. റിച്ചി എന്ന വിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് മലയാള താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നിവിന്‍ വാങ്ങിയത്. ആറ് കോടി രൂപയാണ് റിച്ചിയിലെ നിവിന്റെ പ്രതിഫലം.

ഇതുവരെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്ന നടന്‍ മോഹന്‍ലാലായിരുന്നു. തെലുങ്ക് ചിത്രം ജനതാഗാരേജില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടി രൂപയായിരുന്നു മോഹന്‍ലാല്‍ വാങ്ങിയത്. എന്നാല്‍ റിച്ചിയിലൂടെ അതിനെ മറികടന്നിരിക്കുകയാണ് നിവിന്‍ പോളി.

മലയാള സിനിമയക്കായി നിവിന്‍ വാങ്ങുന്ന പ്രതിഫലം വളരെ കുറവാണ്. ഒരു കോടി രൂപയാണ് നിവിന്റെ പ്രതിഫലം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് താഴെയാണ് നിവിന്റെ സ്ഥാനം. പൃഥ്വിരാജിന് 1.5 കോടിയാണ് പ്രതിഫലം.

ദ ഗ്രേറ്റ് ഫാദറിന്റെ ഗംഭീര വിജയത്തോടെ മമ്മൂട്ടി തന്റെ പ്രതിഫലം ഒറ്റയടിക്ക് ഇരട്ടിയോളം ഉയര്‍ത്തി. രണ്ട് മുതല്‍ രണ്ടരക്കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു. ഇപ്പോല്‍ മമ്മൂട്ടി അഞ്ച് കോടി രൂപ വരെ പ്രതിഫലം ഉയര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം.

മഹാഭാരതം എന്ന മലയാളികളുടേയും മോഹന്‍ലാലിന്റേയും സ്വപ്‌ന സിനിമ യാഥാര്‍ത്ഥ്യമാകുന്നതോടെ മോഹന്‍ലാലിന്റെ പ്രതിഫലത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകും. 60 കോടി രൂപയാണ്ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം. രണ്ട് വര്‍ഷമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ മാറ്റി വയ്ക്കുന്നത്.

English summary
Nivin Pauly's remuneration is greter than Mohanlal's in Richie. Nivin fix Six crore rupees for Richie. Mohanlal's remuneration in Janatha Garage is only five crore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam