മമ്മൂട്ടിക്ക് ഇടങ്കോലിട്ടത് പൃഥ്വിരാജ്
ഏയ് ഓട്ടോ മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. സുധി എന്ന ഓട്ടോക്കാരന്റെയും സമ്പന്ന കുടുംബത്തിലെ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ആ സിനിമ ഓട്ടോക്കാരുടെ ജീവിതത്തിലെ കാഴ്ചകളാല്‍ സമൃദ്ധമായിരുന്നു.
ഓട്ടോക്കാരനായി അഭിനയിക്കുക എന്നത് സൂപ്പര്‍ ഹിറ്റിലേക്ക് വഴിതുറക്കുക എന്നൊരു വിശ്വാസം പോലുമുണ്ടെന്ന് തോന്നുന്നു നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക്. അതു ശരിവയ്ക്കുന്ന വമ്പന്‍ ഹിറ്റുകള്‍ തമിഴ് സിനിമയിലുമുണ്ട്. ഓട്ടോയും ഓട്ടോക്കാരുമില്ലാത്ത കാലത്തെ റിക്ഷയുടെയും റിക്ഷക്കാരുടെയും കഥ പറയുന്ന എം.ജി.ആറിന്റെ റിക്ഷക്കാരന്‍ തമിഴ് സിനിമയിലെ പഴയകാല സൂപ്പര്‍ഹിറ്റാണ്. രജനീകാന്ത് ഓട്ടോ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന ബാഷ തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ നിരയില്‍പ്പെടുന്നു.
ഇതൊക്കെ കണ്ടിട്ടാവാം ഓട്ടോക്കാരുടെ കുപ്പായമണിയാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഏറെ താത്പര്യം കാട്ടുന്നത്. കൊച്ചിരാജാവില്‍ ദിലീപ് ഓട്ടോക്കാരന്റെ വേഷണിയുന്നുണ്ട്. പക്ഷേ കൊച്ചിരാജാവിലെ ഓട്ടോക്കാരന്‍ 'രാജാവാ'ണ്. ക്ഷത്രിയ കുടുംബത്തിലെ അംഗമായ നായകന്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴാണ് ജീവിക്കാനുള്ള വഴി കണ്ടെത്തുന്നതിന് ഓട്ടോയോടിക്കുന്നത്. രാജാവായ ഓട്ടോക്കാരന്റെ കഥ പറഞ്ഞതുകൊണ്ടാണോ ആ ചിത്രം വിജയമാവാതെ പോയത്?
മമ്മൂട്ടി തനിസാധാരണക്കാരനായ ഓട്ടോക്കാരനായി അഭിനയിക്കുന്നൊരു ചിത്രം കുറച്ചുമാസങ്ങള്‍ക്കു മുമ്പ് അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിന്റെ പേര് റിക്ഷക്കാരന്‍. പക്ഷേ ഓട്ടോക്കാരനാവണമെന്ന ആഗ്രഹം മമ്മൂട്ടി കുറച്ചുകാലം കൂടി നീട്ടിവച്ചേ പറ്റൂ. മമ്മൂട്ടിയുടെ ആഗ്രഹത്തിന് ഇടങ്കോലിട്ടത് പൃഥ്വിരാജാണ്.
അടുത്ത പേജ് -


Click it and Unblock the Notifications