റിമയോട് ആഷിഖ്, നീ മാഹീത്തെ പെമ്പീള്ളേര കണ്ടിക്കാ??
നീ മാഹീത്തെ പെമ്പിള്ളേര കണ്ടിക്കാ...നീ ചൊക്ലീത്തെ പെമ്പീള്ളേര കണ്ടിക്കാ...നീ നാദാപുരത്തെ പെമ്പീള്ളേര കണ്ടിക്കാ.....കണ്ടിക്കില്ലേ വാ..തലശ്ശേരിക്ക് വാ...കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡയകളില്‍ തരംഗമാകുന്ന റാപ് സോങ്ങാണിത്. ഈ പാട്ടിനെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബുവിന്റെ അടുത്ത ചിത്രം.
ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'മാഹീത്തെ പെമ്പിള്ളേര കണ്ടിക്കാട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് ആഷിഖിനൊപ്പം ഒത്തിരി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വേണു ഗോപാലാണ്.

റിമയെ കൂടാതെ പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും. ബിജിബാല്‍ ആണ് സംഗീതം. കഴിഞ്ഞ ഒരാഴ്ചയായി വാട്ട്‌സ് ആപ്പില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും ഈ ചിത്രത്തിന്റെ ഭാഗമാകും.
ആഷിഖിന്റെ 22 ഫീമെയില്‍ കോട്ടയത്തിന് സമാനയി സ്ത്രീപക്ഷത്തിന് പ്രാധാനം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും പുതിയ ചിത്രവുമെന്ന സൂചനയാണ് പാട്ടുകളില്‍ നിന്ന് ലഭിക്കുന്നത്.
ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ തിരക്കിലാണ് ആഷിഖ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മാര്‍ച്ച് 12ന് പുറത്തുവിടുമെന്ന് ആഷിഖ് അറിയിച്ചു. ചിത്രീകരണം പുരോഗമിക്കുന്ന ഗ്യാങ്‌സ്റ്റര്‍ മമ്മൂട്ടിയുടെ വിഷു ചിത്രമായായിരിക്കും തിയേറ്ററിലെത്തുക.
<center><iframe width="100%" height="450" src="//www.youtube.com/embed/RUXqQXjIZnQ" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications