»   » ആഷിക്-റിമ വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍

ആഷിക്-റിമ വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും നവംബര്‍ 1ന് വിവാഹിതരാകും. നവംബര്‍ ആദ്യവാരം വിവാഹമുണ്ടാകുമെന്നകാര്യം ആഷിക് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഒന്നാം തിയതി തന്നെ വിവാഹം നടത്താമെന്ന് പിന്നീട് തീരുമാനിയ്ക്കുകയായിരുന്നു. ആര്‍ഭാഢങ്ങളൊന്നുമില്ലാതെ കാക്കനാട് രജിസ്ട്രാള്‍ ഓഫീസില്‍ വച്ച് വിവാഹിതരാകാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം മാലയിടുന്നു എന്നതുമാത്രമായിരിക്കും ഇവരുടെ വിവാഹത്തില്‍ ആകെയുണ്ടാകുന്ന ആഢംബരമെന്നാണ് സൂചന.

രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരിക്കും വിവാഹമെന്നും ചടങ്ങിന് ശേഷം ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വിരുന്ന് നല്‍കുന്ന നാട്ടുനടപ്പ് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്നും ആഷിക്കും റിമയും ഫേസ്ബുക്കിലൂടെ അറിയിച്ചു.

Rima and Aashiq

വിരുന്നിന്‍റെ ചെലവുകള്‍ക്കുവേണ്ടിവരുന്നത്രയും പണം എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി കൊടുക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ആഷിക്കും റിമയും വ്യക്തമാക്കി.

ഇന്നുവരെയുള്ള പിന്തുണയ്ക്കും സ്നേഹത്തിനുമെല്ലാം ഇവര്‍ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും നന്ദി അറിയിച്ചിട്ടുണ്ട്.

മറ്റ് താരവിവാഹങ്ങള്‍ പോലെ സ്വന്തം വിവാഹം ഒരു സംഭവമാക്കി മാറ്റാനില്ലെന്ന് ആഷിക് നേരത്തേ തന്നെ പറഞ്ഞിരുന്നു. തങ്ങളുടെവിവാഹത്തേക്കാള്‍ പ്രാധാന്യം കിട്ടേണ്ട ഒരുപാട് കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും ആഷിക് അഭിപ്രായപ്പെട്ടിരുന്നു. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെയും മതവും ജോലിയുമൊന്നും പ്രശ്‌നമാകാതെ ഇവരുടെ വിവാഹം നടക്കാന്‍ പോകുന്നത്.

English summary
Rima and Aashiq wedding: November 1, Register Office
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam