ഉമ്മച്ചിയും വാപ്പച്ചിയും നല്‍കിയ പെരുന്നാള്‍ കുപ്പായമിട്ട് റീമയും ആഷിഖും
ചലച്ചിത്ര താരങ്ങള്‍ക്കിടയിലെ പെരുന്നാള്‍ ആഘോഷത്തെപ്പറ്റി അറിയാന്‍ എപ്പോഴും ആരാധകര്‍ക്ക് ആകാംഷയുണ്ടാകും. എന്തായാലും ഇത്തവണ പെരുന്നാളിന് കോളടിച്ച്ത് നടി റീമയ്ക്കാണ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം പെരുന്നാളാഘോഷിയ്ക്കുന്ന താരത്തിന് കിട്ടി നല്ലൊരു സമ്മാനം. പെരുന്നാള്‍ കുപ്പായം.
ഉമ്മച്ചിയും വാപ്പച്ചിയും നല്‍കിയ പെരുന്നാള്‍ കുപ്പായമിട്ട് ആഷിഖിനൊപ്പമുള്ള ചിത്രം റീമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അരമണിയ്ക്കൂറിനുള്ളില്‍ ചിത്രത്തിന് നാലായിരത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്.

വെളുത്ത നിറത്തിവുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിയ്ക്കുന്നത്. കാറില്‍ ഒന്നിച്ചുള്ള യാത്രയ്ക്കിടെ റീമ പകര്‍ത്തിയ സെല്‍ഫിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. പെരുന്നാള്‍ കുപ്പായം ഫ്രം ഉമ്മച്ചി ആന്റ് വാപ്പച്ചി എന്നാണ് റീമ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയരിയ്ക്കുന്നത്.

രണ്ട് മതക്കാരാണ് റീമയും ആഷിഖും. മതപരമായ ചടങ്ങുകളില്ലാതെ വളരെ ലളിതമായ ഇവര്‍ നടത്തിയ വിവാഹം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പെരുന്നാള്‍ ആഘോഷിയ്ക്കുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് താരങ്ങള്‍


Click it and Unblock the Notifications











