തിലകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാസൗഭാഗ്യം: റിമ കല്ലിങ്കല്‍

By Aswathi

പകരം വയ്ക്കാന്‍ കഴിയാത്ത അഭിനേതാക്കളുടെ കൂട്ടത്തിലാണ് തിലകന്‍. അഭിനയത്തിന്റെ പെരുന്തച്ചന്‍. തിലകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞവരുടെ ഭാഗ്യം. വരാനിരിക്കുന്ന തലമുറയ്ക്ക് നഷ്ടമാകുന്നതും ഇത്തരം ചില ഭാഗ്യങ്ങള്‍ തന്നെ.

അക്കാര്യത്തില്‍ നടി റിമ കല്ലിങ്കല്‍ ഭാഗ്യവതിയാണ്. രണ്ട് ചിത്രങ്ങളില്‍ തിലകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. തിലകന്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് റിമ കാണുന്നത്.

Thilakan, Rima Kallingal

കഴിഞ്ഞ ദിവസം റിമ ഫേസ്ബുക്കില്‍ പോസ്റ്റിയ പോസ്റ്റാണ് ഈ കമന്റിന് ആധാരം. തിലകനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് റിമ ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ റുപി എന്ന ചിത്രത്തിന്റെ ഡബ്ബിങിനിടെ എടുത്ത ഫോട്ടോയാണിത്. രണ്ട് ചിത്രങ്ങളില്‍ തിലകന്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സൗഭാഗ്യം.

ആഗസത് ക്ലബ്ബാണ് റിമ തിലകനൊപ്പം അഭിനയിച്ച മറ്റൊരു ചിത്രം. അസുഖ ബാധിതനായി ഇരിക്കുമ്പോഴാണ് തിലകന്‍ ഇന്ത്യന്‍ റുപിയിലും അഭിനയിച്ചത്. തിലകന്റെ അഭിനയ മികവിന്റെ മറ്റൊരു കരുത്തുറ്റ കഥാപാത്രമായിരുന്നു ഇന്ത്യന്‍ റുപിയിലെ അച്ചുതന്‍ മേനോന്‍. രഞ്ജിത്ത് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X