തൃശ്ശൂര്‍ക്കാരിയായതില്‍ റിമ അഭിമാനിക്കുന്നു
ന്യൂ ജനറേഷന്‍ നടിയെന്നാണ് റിമയെ വിളിയ്ക്കുന്നത്. വസ്ത്ര ധാരണവും മറ്റ് സ്റ്റൈലും കണ്ടാല്‍ റിമ വളരെ സ്‌റൈലിഷാണ്, കേരളത്തിന്റെ പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്ത നടിയാണെന്ന് പറയുമായിരിക്കും. പക്ഷെ എവിടെപ്പോയാലും ഒരു തൃശ്ശൂര്‍ക്കാരിയായതില്‍ അഭിമാനിയ്ക്കുന്ന നടിയാണ് റിമ.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജന്മദേശമായ തൃശ്ശൂരിന്റെ മഹത്വത്തെയും സൗന്ദര്യത്തെയും കുറിച്ച് റിമ വാചാലയായത്. തൃശ്ശൂരിന്റെ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും തന്നെ വിസ്മയിപ്പിക്കുന്നകതാണെന്ന് റിമ പറയുന്നു.

ശക്തന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ടൗണ്‍ഷിപ്പ് രൂപപ്പെടുത്തിയതും തൃശ്ശൂരിലെ കെട്ടിടങ്ങളുടെ ഭംഗിയും അഭിമാനത്തോടെയാണ് റിമ പറയുന്നത്. തേക്കിന്‍ക്കാട് മൈതാനമാണ് അതില്‍ ഏറ്റവും പ്രധാനം.
തേക്കിന്‍കാട് മൈതാനത്തിന്റെ ശാന്തമായ അന്തരീക്ഷം തകര്‍ക്കുന്നത് ദൈവനന്ദിയാണെന്ന് റിമ പറയുന്നു. സമകാലിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന റിമ, അത്തരം ഒരു അവസ്ഥയിലേക്ക് നാടിനെ തള്ളിവിടാന്‍ തൃശ്ശൂര്‍ക്കാര്‍ അനുവദിയ്ക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











