നായകന് സിക്സ് പാക്ക് വേണ്ട!! സിനിമ കണ്ട് കണ്ണു നിറഞ്ഞു, സുഡാനിയെ കുറിച്ച് റിമയുടെ കുറിപ്പ്
സന്തോഷം കൊണ്ട കണ്ണുകൾ നിറഞ്ഞു
സിനിമി പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ് ഫുള്ളായി തിയേറ്ററുകളിൽ ഓടുകയാണ് നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. വളരെ മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൗബിനും ഉമ്മച്ചിമാരും സുഡാനിയും കലക്കി എന്നാണ് എല്ലാവരും പറയുന്നത്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ നന്മയുള്ള ചിത്രമാണ് സുഡാനി എന്നും പ്രേക്ഷകർ പറയുന്നുണ്ട്.
സുഡാനിയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ടുവെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. സുഡാനിയിൽ നായികയില്ലെന്നു സന്തോഷത്ത പലരും പറഞ്ഞു കേട്ടിരുന്നു. നമ്മുടെ ഡിക്ഷണറി പ്രകാരം ഒരു നായിക, അല്ലെങ്കിൽ നായകൻ എന്നത് ധീരമായ പ്രവർത്തികളിലൂടെയും സ്വഭാവത്തിലൂടെയും പ്രതീകമായി മാറുന്നവരാണ്. സുഡാനിയിൽ സൗബിനും ഉമ്മമാരും അതു തന്നെയാണ് ചെയ്തതെന്നും റിമി പറഞ്ഞു.
സിഡുമോന് നൽകിയ നിഷ്കളങ്കമായ സ്നേഹവും അവരോട് കാണിച്ച അനുകമ്പയുമെല്ലാം ഭാഷയ്ക്കും ദേശത്തിനു അധീതമാണ്. അത്തരത്തിലുള്ള ഒരു സ്നേഹം ഇന്ന് നമുക്ക് കാണാൻ സാധിക്കുകയില്ലെന്നു റിമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സിക്സ് പാക്കുള്ള ആൺക്കുട്ടികളും, 18- 24 നും ഇടയിലുള്ള പെമ്‍ക്കുട്ടികളുമാണ് സിനിമയിൽ നായകനോ നായികയോ ആയി എത്തുന്നത്. എന്നാൽ ഇതെന്നുമല്ല നായകന്റേയോ നായികയുടേയെ നിർവചനമെന്നും റിമി പറഞ്ഞു. സൗബിനും , ആ ഉമ്മമാർക്കും, സിഡുവിനും അവരുടെ ഒപ്പം നിന്ന സുഹൃത്തുക്കൾക്കും , ഗരുഢ നാട്യം അവതരിപ്പിച്ച നായരേട്ടനും ചിത്രത്തിൽ ജീവിച്ച എല്ലാവർക്കും സ്നേഹവും ഉമ്മയും എന്ന് റിമ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications











