ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ല!! അതൊരു കോപ്ലിമെന്റ്, തുറന്നടിച്ച് റിമ കല്ലിങ്കൽ
കുലസ്ത്രീ ,ചന്ത പെണ്ണുങ്ങൾ എന്ന് വിളിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു.
സിനിമയിൽ ഡയലോഗ് എഴുന്നവർ ഇപ്പോൾ ഡബ്യൂസിസിയെ പേടിച്ചു തുടങ്ങിയിട്ടുണ്ടെന്നും നടി റിമ കല്ലിങ്കൽ. തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റ്വെല്ലിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. സുഡാനി ഫ്രെം നൈജിരിയ തിരക്കഥകൃത്ത് മുഹ്സിൻ പാലോരി ഒരു തവണ തന്നോട് പറഞ്ഞിരുന്നു തിരക്കഥ എഴുതുമ്പോൾ ആലോചിക്കുന്നത് ഡബ്ല്യൂസിസിയ്ക്ക് ഓക്കെ ആയിരിക്കുമോ എന്നാണ്.

തങ്ങളെ കുലസ്ത്രീ ,ചന്ത പെണ്ണുങ്ങൾ എന്ന് വിളിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു. അതൊരു കോപ്ലിമെന്റായിട്ടാണ് ഇപ്പോൾ കാണുന്നത്.. ഇത്ര വലുതായ ഒരു മൂവി ഇൻസ്ട്രിയ്ക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവൽ ഇല്ലെന്നുള്ളതാണ് സത്യം. അതു കൊണ്ട് വരാനുളള ശ്രമിത്തിലാണ് ഡബ്ല്യൂസിസി യെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
ഫിലിം ഫെസ്റ്റവല്ലും, അവാർഡ് നിശ തുടങ്ങിയ പരിപാടികൾ ഡബ്ല്യൂസിസി സ്വന്തമായി നടത്താൻ ആലോചിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.സിനിമയിൽ മികച്ച പ്രകടനം നടത്തുന്ന വനിത പ്രവർത്തകർക്ക് ഒ ഒരു അവാർഡ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യൂസിസി അവാർഡ് ദാനം കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്നും റിമ പറഞ്ഞു.


Click it and Unblock the Notifications











