»   » ഭീഷണി ഒന്നുമല്ല, നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിച്ചില്ല, റിമ കല്ലിങ്കല്‍

ഭീഷണി ഒന്നുമല്ല, നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിച്ചില്ല, റിമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം കുവൈറ്റില്‍ ഫെസ്റ്റീന് നൈറ്റ് സംഘടിപ്പിച്ച ഷോയില്‍ റിമ കല്ലിങ്കല്‍ നൃത്തം അവതരിപ്പിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. നൃത്തം അവതരിപ്പിക്കാന്‍ തയ്യാറായി എത്തിയ റിമയെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകളില്‍.

എന്നാല്‍ സംഭവത്തിന്റെ സത്യവസ്ഥയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. കുവൈറ്റില്‍ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നൃത്തപരിപാടി ഉപേക്ഷിച്ചതെന്ന് റിമ പറഞ്ഞു.

കുവൈറ്റില്‍

ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ എന്‍ബിടിസി ഗ്രൂപ്പ് സംഘടിപ്പിച്ച ഷോയ്ക്കിടയാണ് സംഭവം.

തെരഞ്ഞെടുപ്പ് കാലം

കുവൈറ്റില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന കര്‍ശനമാണ്. അതിനാലാണ് നിയമം തെറ്റിച്ച് നൃത്തം വേണ്ടന്ന് വച്ചതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പറഞ്ഞത്.

മേക്കപ്പിട്ടു

നൃത്ത പരിപാടിക്കായി മേക്കപ്പ് ഇട്ടതിന് ശേഷം ഭീഷണിയെ തുടര്‍ന്ന് നൃത്ത പരിപാടി അവതരിപ്പിക്കാതെ മടങ്ങി പോന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്.

മറ്റ് താരങ്ങള്‍

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സൈനോര, സിത്താര എന്നിവരാണ് ചടങ്ങിലെ മറ്റ് താരങ്ങള്‍.

English summary
Rima Kallingal about Kuwait dance programe.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam