»   »  ദിലീപിനൊപ്പമുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ എന്ന സഹതാപം.. അവള്‍ക്കൊപ്പം നിരവധി പേര്‍!

ദിലീപിനൊപ്പമുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ എന്ന സഹതാപം.. അവള്‍ക്കൊപ്പം നിരവധി പേര്‍!

Posted By:
Subscribe to Filmibeat Malayalam

മറ്റ് മേഖലകളിലെ പോലെ തന്നെ സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് സംഘടനയില്‍ അംഗമായിട്ടുള്ളത്.

മമ്മൂട്ടി പഴശ്ശിരാജയായാലും കുഞ്ഞാലി മരയ്ക്കാരായാലും നിര്‍മ്മാതാവിന്‍റെ അവസ്ഥ ഇത് തന്നെ.. ഏത്?

ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!

ഈ സംഘടന രൂപീകരിച്ചതിന് ശേഷമാണ് എതിര്‍പ്പുമായി പല താരങ്ങളും രംഗത്ത് വന്നത്. ഇത്തരത്തിലൊരു സംഘടനയുടെ ആവശ്യമാുണ്ടായിരുന്നില്ലെന്ന തരത്തില്‍ വരെ പ്രതികരണങ്ങളുണ്ടായിരുന്നു. സംഘടന രൂപീകരിച്ചതിന് ശേഷം മാധ്യമങ്ങളിലൂടെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്ന് പ്രമുഖ താരം വ്യക്തമാക്കിയിരുന്നു.

അവരുടെ അഭിപ്രായത്തോട് യോജിപ്പില്ല

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പില്ലെന്ന് റിമ കല്ലിങ്കല്‍. സ്റ്റാര്‍ സ്റ്റൈല്‍ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല

മംമ്ത മോഹന്‍ദാസും മിയയും ശ്വേതാ മേനോനും പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കി. മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇത്തരത്തിലൊരു സംഘടന ആവശ്യമില്ലെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.

മുന്‍പ് അനുഭവിച്ചിട്ടില്ല

അത്തരത്തിലുള്ള മോശം അനുഭവത്തിലൂടെ താന്‍ കടന്നു പോയിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് സംഘടനയോടൊപ്പം നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി.

ഹോളിവുഡിലെ വെളിപ്പെടുത്തല്‍ ഒരു മാതൃകയാണ്

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇത് ഒരു മാതൃകയാണ്. ഒറ്റയ്ക്ക് പറയുന്നതിന് പകരം കൂട്ടായി ഒരൊറ്റ ശബ്ദദമായി മാറിയത് നല്ല മാതൃകയാണെന്നും റിമ പറയുന്നു.

നേരത്തെ മനസ്സിലാക്കിയിരുന്നു

വിമന്‍ ഇന്‍ കളക്ടീവ് പോലെയൊരു സംഘടന വേണമെന്ന് നേരത്തെയും തോന്നിയിട്ടുണ്ട്. പലയിടത്തു നിന്നായി ഓരോരുത്തര്‍ പറഞ്ഞിരുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് സംഘടന രൂപീകരിച്ചത്.

'അവള്‍ക്കൊപ്പം ആയിരങ്ങള്‍, ദിലീപിനൊപ്പം ആരുമില്ല' | filmibeat Malayalam

അവള്‍ക്കൊപ്പമുള്ളവര്‍

അവള്‍ക്കൊപ്പം നില്‍ക്കാന്‍ നിരവധി പേരുണ്ട്. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ കുറച്ചു പേരേ ഉള്ളൂ. അവര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞിലല്ലോയെന്ന സഹതാപം മാത്രമേയുള്ളൂ.

English summary
Rima Kallingal talking about Women IN cinema collective.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam