കാലിഫോര്‍ണിയയില്‍ അവധി ആഘോഷിച്ച് പാര്‍വ്വതിയും റിമ കല്ലിങ്കലും! വൈറലായി ചിത്രങ്ങള്‍

By Midhun Raj

മലയാളത്തില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികമാരായി തിളങ്ങിയവരാണ് പാര്‍വ്വതിയും റിമ കല്ലിങ്കലും. അടുത്തിടെ ഇരുവരും നടത്തിയ അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാര്‍വതി തന്നെയായിരുന്നു റിമയ്‌ക്കൊപ്പമുളള അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

parvathy-rima kallingal

ഒരു പുസ്തക ശാലയ്ക്കുളളില്‍ മനോഹരമായ കുറെ മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം കാലിഫോര്‍ണിയന്‍ സായാഹ്നം ആഘോഷിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ റിമ ഹാര്‍മോണിക്ക വായിക്കുന്ന ഒരു വീഡിയോ പാര്‍വ്വതി പങ്കുവെച്ചിരുന്നു. പിന്നാലെ പാര്‍വതിയുടെ പോസ്റ്റിന് താഴെ റിമ കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. സംഗീതം. പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍ ആഹാ ജീവിതം എത്ര നല്ലതാണ് എന്നായിരുന്നു റിമ കല്ലിങ്കലിന്റെ കമന്റ്.

സിനിമാത്തിരക്കുകളില്‍ നിന്നെല്ലാം മാറിയാണ് ഇരുവരും വിദേശയാത്രയ്ക്കായി സമയം കണ്ടെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രമായിരുന്നു പാര്‍വ്വതിയും റിമയുടെതുമായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വൈറസിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രമാണ് പാര്‍വ്വതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

Read more about: parvathy rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X