»   » ഞെട്ടിയുണര്‍ന്നപ്പോള്‍ മുറിയില്‍ ഒരാള്‍, ഉറക്കെ നിലവിളിച്ചു. ദുരനുഭവത്തെ കുറിച്ച് റിമ കല്ലിങ്കല്‍

ഞെട്ടിയുണര്‍ന്നപ്പോള്‍ മുറിയില്‍ ഒരാള്‍, ഉറക്കെ നിലവിളിച്ചു. ദുരനുഭവത്തെ കുറിച്ച് റിമ കല്ലിങ്കല്‍

Posted By: Nihara
Subscribe to Filmibeat Malayalam

സ്ത്രീ സുരക്ഷയെക്കുറിച്ചാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച. നിരവധി പീഡന വാര്‍ത്തകളാണ് നിത്യേന പുറത്തു വരുന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള പ്രമുഖ സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല. മലായള സിനിമ തന്നെ ഒന്നടങ്കം നടുങ്ങിയ സംഭവമായിരുന്നു ഇത്. അതിനു ശേഷവും നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സിനിമാ താരങ്ങളും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടികളെ കരാട്ട പഠിപ്പിക്കുന്നതിന് പകരം തന്റേടികളായാണ് വളര്‍ത്തേണ്ടതെന്ന് റിമ കല്ലിങ്കല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ അഭിനേത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ത്രീകളെ ആദരിക്കുന്ന നാട് അത്ര പെട്ടെന്നൊന്നും ഉണ്ടാവില്ലെന്നാണ് റിമ പറയുന്നത്. ആക്രമണത്തിനിരയായ സഹപ്രവര്‍ത്തക പെണ്‍സമൂഹത്തിന് തന്നെ മാതൃകയാണെന്ന് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ് അവള്‍

അസാമാന്യ തന്റേടമുള്ളവളാണ് തന്റെ കൂട്ടുകാരി. പെണ്‍സമൂഹത്തിന് തന്നെ മാതൃകയാണെന്ന് തോന്നിയിട്ടുണ്ട്. പട്ടി കടിച്ചാല്‍ മുറിവ് ഡെറ്റോളിട്ട് കഴുകാറില്ലേ അങ്ങനെയാണ് അവള്‍ ആ സംഭവത്തെ കാണുന്നത്.

കാറില്‍ നിന്നും ചാടാന്‍ നോക്കി

തനിക്കെതിരെയുള്ള ആക്രമണം നടക്കുന്നതിനിടയില്‍ കാറില്‍ നിന്ന് ചാടിയാലോ എന്നവള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യുമെന്ന് അവള്‍ തിരിച്ചറിഞ്ഞുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

ഉഗാണ്ടയും ആലപ്പുഴയും

ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനു പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ചും റിമ കല്ലിങ്കല്‍ അഭിമുഖത്തില്‍ വിവരിച്ചു. ഇപ്പോഴും അദ്ഭുതപ്പെടുന്നുണ്ട് ഉഗാണ്ടയിലെ കാര്യങ്ങള്‍.

സ്ത്രീകളെ ആദരിക്കുന്നു

ഉഗാണ്ടയിലെ ജനങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പട്ടിണിയും ദാരിദ്രവും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളെല്ലാമുണ്ടെങ്കിലും അവര്‍ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനവും ഇടപെടലുകളും മാതൃകയാക്കാവുന്നതാണ്.

തുറിച്ചു നോട്ടവുമായി ആരും വരില്ല

സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, സ്വതന്ത്രമായി യാത്ര ചെയ്യാം. തുറിച്ചു നോക്കാന്‍ പോലും ആരും വരില്ല ഉഗാണ്ടയിലെന്നാണ് അഭിനേത്രി പറയുന്നത്.

ആലപ്പുഴയിലെ സംഭവം

ആലപ്പുഴയിലെ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവം ഇപ്പോഴും പേടിയുണര്‍ത്തുന്നതാണ്. ഹോട്ടലില്‍ ഉറങ്ങുന്നതിനിടയില്‍ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോഴാണ് മുറിയില്‍ ആരോ നില്‍ക്കുന്നതായി തോന്നിയത്. ഒച്ചവെച്ചപ്പോഴാണ് ഒരാള്‍ ഇറങ്ങി ഓടുന്നത് കണ്ടത്. ഇലക്ട്രോണിക് വാതിലുള്ള റൂം പുറത്ത് നിന്ന് തുറക്കണമെങ്കില്‍ താക്കോല്‍ വേണം. ഹോട്ടല്‍ ജീവനക്കാരനെയായിരുന്നു സംശയം.

സംശയം തോന്നിയിരുന്നു

ഹോട്ടല്‍ മുറിയിലേക്ക് ബാഗുമായി വന്നയാളെയാണ് ആദ്യം സംശയിച്ചത്. ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ അവന്റെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ച് റൂം തുറന്ന് മുറിയില്‍ കയറിയത് അവന്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടു

അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മുന്നില്‍ ഇനി ആത്മഹത്യയേ വഴിയുള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ നിന്നും പിന്‍മാറിയാല്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ലെന്ന് ഉറപ്പൊന്നുമില്ലല്ലോ. അതു കൊണ്ട് തന്നെ താന്‍ ആ കേസില്‍ നിന്നും പിന്‍മാറിയില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

English summary
Actress Rima Kallingal talks about her shooting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam