»   » മോഹന്‍ലാലിനും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയവരൊന്നും യഥാര്‍ത്ഥ പുരുഷന്‍മാരല്ല.. നല്ലവനൊപ്പം!

മോഹന്‍ലാലിനും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയവരൊന്നും യഥാര്‍ത്ഥ പുരുഷന്‍മാരല്ല.. നല്ലവനൊപ്പം!

Posted By: Nihara
Subscribe to Filmibeat Malayalam

സമൂഹത്തില്‍ കുറച്ച് മോശം പുരുഷന്‍മാരുണ്ടെന്ന് കരുതി എല്ലാവരും അങ്ങനെയാവണമെന്നില്ല. മോശം പുരുഷന്‍മാരില്‍ നിന്നും യഥാര്‍ത്ഥ പുരുഷന്‍മാരെ രക്ഷിക്കണം. സ്ത്രീകള്‍ നല്ല പുരുഷനൊപ്പം നില കൊള്ളണമെന്നും റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

ദിലീപിന്റെ ആശങ്ക അകറ്റിയ അരുണ്‍ ഗോപി ഇനി മോഹന്‍ലാലിനൊപ്പം??? ഏട്ടന്‍ സമ്മതിക്കുമോ?

പൃഥ്വിയും പാര്‍വതിയുമല്ല.. നസ്രിയയാണ് താരം.. അഞ്ജലി മേനോന്‍ ചിത്രത്തിന് 18ന് തുടക്കം!

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

നല്ലവനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ കുറച്ച് പേര്‍ മോശമാണെന്ന് കരുതി എല്ലാ പുരുഷന്‍മാരും മോശമാണെന്ന് കരുതരുതെന്ന് റിമ പറയുന്നു. പുലിമുരുകന്‍ സിനിമയെ വിമര്‍ശിച്ച വനിതയെ അപമാനിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റ് പുരുഷന്‍മാര്‍ക്കും അപമാനം ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവര്‍ മറ്റ് പുരുഷന്‍മാര്‍ക്കും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയെന്നും റിമ കുറിച്ചിട്ടുണ്ട്.

നടി അയച്ചു തന്ന പോസ്റ്റ്

സുഹൃത്തായ നടിയാണ് തനിക്ക് ഈ പോസ്റ്റ് അയച്ചു തന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവള്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

പുലിമുരുകന് നിരൂപണം എഴുതിയ വനിതയെ അപമാനിച്ചു

വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് നിരൂപണം എഴുതിയ വനിതയെ ഫാന്‍സ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പുരുഷന്‍മാര്‍ മോഹന്‍ലാലിനെയും സമൂഹത്തിലെ മറ്റ് പുരുഷന്‍മാരെയുമാണ് അപമാനിച്ചത്.

ലിച്ചിയെ കരയിപ്പിച്ച് മമ്മൂട്ടിയെ അപമാനിച്ചു

സൂര്യ ടിവിയിലെ പരിപാടിക്കിടയില്‍ കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയ ലിച്ചിയെ ഫാന്‍സ് പ്രവര്‍ത്തകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ താരം ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. ഇങ്ങനെ ചെയ്തവര്‍ കാരണം മമ്മൂട്ടിയാണ് അപമാനിക്കപ്പെട്ടത്.

നടനെതിരെ സംസാരിച്ചാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രമുഖ നടനാണെന്നും താരത്തിനെതിരെ സംസാരിച്ച വനിതാ താരങ്ങള്‍ക്ക് നേരെ മോശം കമന്റുകളും പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു.

പുരുഷ സമൂഹത്തിന് തന്നെ അപമാനം

ഇത്തരത്തിലുള്ള പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ പുരുഷ സമൂഹത്തിന് തന്നെ നാണക്കേടാണെന്നും താരം പറയുന്നു. ഇത്തരത്തില്‍ മോശം പ്രതികരണവും പ്രചാരണവും നടത്തുന്നവരില്‍ നിന്നും വരും തലമുറയെ രക്ഷിക്കണമെന്നും റിമ കല്ലിങ്കല്‍ കുറിച്ചിട്ടുണ്ട്.

നല്ലവനൊപ്പം നില്‍ക്കുന്നു

മോശം പുരുഷന്‍മാരില്‍ നിന്നും മാറി സ്ത്രീകള്‍ നല്ലവനൊപ്പം നില്‍ക്കണം. കുറച്ച് മോശം പുരുഷന്‍മാരുണ്ടെന്ന് കരുതി എല്ലാവരും മോശമാണെന്ന് കരുതരുത്. നല്ലവനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Rima Kallingal facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam