ആഷിക്കിനെ വിമര്‍ശിച്ചവര്‍ക്ക് റിമയുടെ ചുട്ട മറുപടി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിമ കല്ലിങ്കല്‍. റിമയെ പോലെ ആഷിഖ് അബുവും. തങ്ങളുടെ അഭിപ്രായം എവിടെ വേണമെങ്കിലും തുറന്നടിച്ചു പറയുന്നതിന് രണ്ട് പേര്‍ക്കും യാതൊരു ഭയവും മടിയുമില്ല.
സമകാലിക സാമൂഹിക വിഷയങ്ങളില്‍ ഇരുവരും നിരന്തരം ഇടപെടും. അതേ തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളെ ഒരുമിച്ചു തന്നെ അഭിമുഖീകരിക്കുകയും ചെയ്യും. അത്തരം സംഭവങ്ങള്‍ ഒരുപാട് അടുത്തിടെ അഭിമുഖികരിച്ച താര ദമ്പതികളാണ് റിമയും ആഷിക്കും.

അങ്ങനെ ഇപ്പോള്‍ ചര്‍ച്ചയായ മദര്‍ തെരേസ വിമര്‍ശനം അനുബന്ധിച്ച് റിമ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. ചിത്രത്തിന് താഴെ റിമയെ വിമര്‍ശിച്ചും പിന്തുണച്ചും ഒത്തിരി കമന്റുകള്‍ വന്നു. ഒന്നിനോടും റിമ പ്രതികരിച്ചില്ല. പക്ഷെ ഭര്‍ത്താവ് ആഷിക്കിനെ പരിഹസിച്ചപ്പോള്‍ റിമ രംഗത്ത് വന്നു.
പോസ്റ്റിന് താഴെ 'കൊക്കൈന്‍ ഉണ്ടോ ആഷിക്കേ, ഒരു കഞ്ചാവ് എടുക്കാന്‍' എന്നൊരു വിദ്വാന്‍ പോസ്റ്റിട്ടു. ഉടനെ വന്നു റിമയുടെ മറുപടി. സംഘിയാണല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് റിമ തുടങ്ങിയത്. 'കൊക്കൈനുമില്ല കഞ്ചാവുമില്ല. നിങ്ങളുടെ കൈയ്യില്‍ കുറച്ച് കോമണ്‍സെന്‍സുണ്ടാകുമോ? അത്യാവശ്യം ഇപ്പോള്‍ അതാണ്- ഇപ്രകാരമാണ് റിമയുടെ മറുപടി.



Click it and Unblock the Notifications