'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
കൊച്ചി: മലയാളത്തിന്റെ ബോള്‍ഡ് ആന്റ് സെക്‌സി നായിക റീമ കല്ലിങ്കല്‍ വിവാദത്തില്‍. വാലന്‍റയന്‍സ് ദിനത്തില്‍ തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നില്‍ റീമ ഇട്ട സ്റ്റാറ്റസ് ആണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 'സെക്‌സ് ഓണ്‍ ദ ബീച്ച്' എന്നായിരുന്നു റീമയുടെ സ്റ്റാറ്റസ്.
പ്രണയ ദിനം തന്റെ ഭര്‍ത്താവിനൊപ്പം ബീച്ചില്‍ 'ആഘോഷമാക്കിയ' റീമ തന്റെ സ്വകാര്യതയെ എന്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്തു എന്നതാണ് റീമയെ വിമര്‍ശിയ്ക്കുന്നവര്‍ ചോദിയ്ക്കുന്നത്. വ്യക്തി പരമായ കാര്യങ്ങളില്‍ ഇത്രയ്ക്ക് ഓപ്പണ്‍ ആവണോഎന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു. റീമയുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സ്റ്റാറ്റസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ജനശ്രദ്ധ നേടാന്‍ നടത്തുന്ന ചീപ് ഗിമ്മിക്കുകളുടെ ഭാഗമാണ് റീമയുടെ പോസ്‌റ്റെന്നാണ് വിമര്‍ശനം. സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് ശേഷമുള്ള റീമയുടെ പ്രതികരണവും കൂടുതല്‍ ദൃശ്യങ്ങളും ഇതാ....

'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
വാലന്റൈന്‍സ് ദിനത്തിലാണ് റീമ കല്ലിങ്കല്‍ വിവാദ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൊന്നിലാണ് 'സെക്‌സ് ഓണ്‍ ദ ബീച്ച്' എന്ന് റീമ എഴുതിയത്

'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ ആഷിക് അബുവിനൊപ്പമാണ് റീമ പ്രണയ ദിനം ചെലവഴിച്ചത്.

'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
സെക്‌സിനെപ്പറ്റിയൊക്കെ ഇത്ര ഓപ്പണായി സംസാരിയ്ക്കണോ. അത് സ്വകാര്യതയല്ലേ എന്നൊക്കെയാണ് റീമയുടെ വിമര്‍ശകര്‍ പറയുന്നത്

'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
'സെക്സ് ഓണ്‍ ദ ബീച്ച് 'ഒരു കോക്ടെയ്ല്‍ ഡ്രിങ്കാണ്. താന്‍ ഈ ഡ്രിങ്ക് കഴിച്ച കാര്യമാണ് സ്റ്റാറ്റസ് ഇട്ടതെന്ന് റീമ പറയുന്നു. ഡ്രിങ്കുമായി നില്‍ക്കുന്ന റീമയുടെ ദൃശ്യങ്ങളും അവര്‍ പിന്നീട് പോസ്റ്റ് ചെയ്തു

'സെക്സ് ഓണ്‍ ദ ബീച്ച്' റീമ വിവാദത്തില്‍
എന്നാല്‍ റീമ നല്‍കുന്ന വിശദീകരണമൊന്നും പല ആരാധകര്‍ക്കും അത്ര വിശ്വാസമില്ല. എന്തായാലും റീമയെ വെറുതെ വിടാന്‍ ഇവര്‍ ഉദ്ദേശിക്കുന്നില്ല


Click it and Unblock the Notifications